ബൃഹത് ആറുകാലാദിതൈലം
കഞ്ഞുണ്ണി 450 ഗ്രാം
ചിറ്റമൃത് 450 ഗ്രാം
കൊഴുപ്പ. 450 ഗ്രാം
കറുക. 450 ഗ്രാം
ഉഴിഞ്ഞ. 450 ഗ്രാം
ശതാവരിക്കിഴങ്ങ് 450 ഗ്രാം
കദളിവാഴക്കിഴങ്ങ് 120 ഗ്രാം
എണ്ണ. 750 ഗ്രാം
നെയ്യ് 250 ഗ്രാം
പാൽ. 1 ലിറ്റർ
കഞ്ഞുണ്ണി (കയ്യോന്നി ) മുതൽ ശതാവരി കൂടി 6 കൂട്ടം
മരുന്നുകൾ 4 ഇടങ്ങഴി തിളച്ച
വെള്ളത്തിൽ 3 തവണ ഇടിച്ചു
പിഴിഞ്ഞരിച്ച്, കദളിവാഴക്കിഴ
ങ്ങു് അരച്ചുകലക്കി എണ്ണയും
നെയ്യും ചേർത്ത് ദിവസേന തി
ളപ്പിച്ച് 4-ാം ദിവസം പാലും
ചേർത്ത് കാച്ചി അരക്കു മുറു
കിയ പാകത്തിലരിക്കുക
* മഞ്ഞപ്പിത്തം വന്ന് തലയ്ക്കും ദേഹത്തിലും ഉഷ്ണം കൊണ്ട് എരിപൊരി
സഞ്ചാരം ഉള്ളവർക്ക് തേച്ച്
പച്ചവെള്ളത്തിൽ മുങ്ങിക്കു
ളിയ്ക്കുവാൻ ഉപദേശിച്ചിരു
ന്നത്.