" त्वक् तिक्तकटुका स्निग्धा
मातुलुङ्गस्य वातजित्॥
बृंहणं मधुरं मांसं
वातपित्तहरं गुरु।
लघु तत्केसरं कासश्वास
हिध्मामदात्ययान्॥
आस्यशोषानिलश्लेष्म
विबन्धच्छर्द्यरोचकान्
गुल्मोदरार्शःशूलानि
मन्दाग्नित्वं च नाशयेत्।।"
मातुलुङ्गस्य त्वक् तिक्तकटुकं , स्निग्धं ,
वातजित् च। मातुलुङ्गस्य मांसं बृंहणं , मधुरं ,
वातपित्तहरं , गुरु च। तत् केसरं लघु ,
कासं ,श्वासं , हिध्मा , मदात्ययं, आस्यशोषं ,
वातश्लेष्म , स्रोतोबन्धं , छर्द्यि ,अरोचकं , गुल्मं ,
उदरं , अर्शः , शूला , मन्दाग्नित्वं च नाशयेत् ।
"ത്വക് തിക്തകടുകാ സ്നിഗ്ധാ
മാതുളുംഗസ്യ വാതജിത്
ബൃംഹണം മധുരം മാംസം
വാതപിത്തഹരം ഗുരു
ലഘു തത്കേസരം കാസ
ശ്വാസ ഹിധ്മാ മദാത്യയാൻ
ആസ്യശോഷാനിലശ്ലേഷ്മ
വിബന്ധച്ഛർദ്ദ്യരോചകാൻ
ഗുല്മോദരാർശ: ശൂലാനി
മന്ദാഗ്നിത്വം ച നാശയേത്. "
മാതളനാരങ്ങയുടെ തൊലി കയ്പും
എരിവും ചേർന്ന രസത്തോട്
കൂടിയതാണ് .സ്നിഗ്ദ്ധമാണ് . വാതത്തെ ശമിപ്പിക്കും .
അതിന്റെ അകത്തെ കഴമ്പ്
ബൃംഹണവും മധുരവുമാണ് . വാതപിത്തങ്ങളെ ശമിപ്പിക്കും .
ഗുരുവാണ് .
നാരങ്ങയുടെ അല്ലി ലഘുവാണ്.
കാസം , ശ്വാസം , എക്കിൾ ,
മദാത്യയം ,വാവറൾച്ച ,
വാത കഫങ്ങൾ , സ്രോതോബന്ധം ,
ഛർദ്ദി , അരുചി , ഗുല്മം , ഉദരം ,
അർശ്ശസ്സ് , വയറ് വേദന ,
അഗ്നിമാന്ദ്യം ഇവയെ ശമിപ്പിക്കും .