ചണ്ണക്കൂവ - Cheilocostus speciosus
ആനക്കൂവ , വെൺകൊട്ടം, മലവയമ്പ് എന്നീ പേരുകളിലും ചണ്ണക്കൂവ അറിയപ്പെടുന്നു ഇന്തോനേഷ്യയിലെ ഗ്രേറ്റർ സുൻഡ ദ്വീപുകളാണ് ഈ സസ്യത്തിന്റെ ജന്മദേശം. കോസ്റ്റസ് ജനുസിൽ പെടുന്നു.
ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചിരസ്ഥായി ആയ ഔഷധി ആണ് ചണ്ണക്കൂവ . ചണ്ണക്കൂവ കേരളത്തിലെ നിലമ്പൂർ വയനാട് മുതലായ പ്രദേശങ്ങളിലെ അർദ്ധ ഹരിത നിത്യ ഹരിത വനങ്ങളിൽ ധാരാളം കാണപെടുന്നു.
കുടുംബം = Costaceae
ശാസ്ത്രീയ നാമം = Cheilocostus speciosus
രസം = തിക്തം - മധുരം
ഗുണം = രൂക്ഷം - ലഘു
വീര്യം = ശീതം
വിപാകം = കടു
സംസ്കൃത നാമം = കേവുക - പേചലി - ദലസാരിണി - . ദല ശാലിനി
തമിഴ് = കൊട്ടം
തെലുഗു = കാഷ്മീരു
പ്രയോഗാംഗം = പ്രകന്ദം (കിഴങ്ങ്)