This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
നിലംപരണ്ട
നിലത്തു പടർന്നു വളരുന്ന ഒരു ചെറിയ സസ്യമാണ് നിലംപരണ്ട. ഈ സസ്യത്തിന്റെ ഉണങ്ങിയ ഇലപൊടിച്ചത് തുമ്മൽ ഉണ്ടാക്കാറുണ്ട്. വാതത്തിന് ഇല ചതച്ച് പുരട്ടാറുണ്ട്. വർഷം തോറും വെള്ളം കയറുന്ന പാടങ്ങളിൽ കാണാറുണ്ട്. കടുത്ത വരൾച്ചയെയും നേരിടാൻ കഴിവുള്ള ഈ ചെടി ഒരു കളയാണ്. തമിഴ്നാട്ടിലെ പേര്: സിരു ചെറുപടൈ
സുഭാഷിതം
സുഭാഷിതം
മാതൃവൽപരദാരാണി
പരദ്രവ്യാണിലോഷ്ടവൽ I
ആത്മവൽസർവഭൂതാനി
യഃ പശ്യതിസപണ്ഡിതഃll
പരസ്ത്രീയെ അമ്മയെപ്പോലെയും, പരദ്രവ്യത്തെ മൺകട്ടയായും, സകലജീവജാലങ്ങളെയും തന്നെപ്പോലെയായും വിചാരിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ പണ്ഡിതൻ.
നാസികാ ചൂർണ്ണം
നാസികാ ചൂർണ്ണം
( സഹസ്രയോഗം)
നെല്ലിയ്ക്കാ ജീരകം നല്ല -
പീലിത്തണ്ടോടു വ്യോഷവും l
ജാതിയ്ക്കാ കരയാമ്പൂവും
ജാതിപത്രിക വാളകം II
ചീനത്തെമുളകും നല്ല -
കൊട്ടഞ്ച രജനീദ്വയം I
ഖർജൂരകഞ്ച രാമച്ചം
ചാതുർജ്ജാതകമെന്നിവ II
തുല്യമാക്കിപ്പൊടിച്ചിട്ടു
തത്സമഞ്ചന്ദനപ്പൊടി I
ധൂമപത്രങ്ങൾ ചൂർണ്ണിച്ചു
ചന്ദനത്തോടുതുല്യമായ് ll
ഒക്കെക്കൂട്ടീട്ടരയ്ക്കേണം
നാരങ്ങാ നീർപിഴിഞ്ഞതിൽ I
ഉണക്കിയതിനെപ്പിന്നെ
ബാലാംബുസലിലത്തിലും II
കർപ്പൂരം രണ്ടു കൂട്ടേണം
പനിനീരിലുമങ്ങിനെ I
സാമ്പ്രാണിയതിലുണ്ടാകും
സത്തോടുപുഴുകെന്നിവ II
കൂട്ടിയങ്ങതുമേളിച്ചാ-
ലിതു നാസികചൂർണമാം I
അല്പമമ്പോടെടുത്തിട്ടു
ഒപ്പമായ് മൂക്കിൽ രണ്ടിലും II
കേറ്റിയെന്നാകിലന്നാളി-
ലുത്തമം തലനോവിനും I
ദുഷ്ട പീനസദുർഗ്ഗന്ധ
സൂര്യാവർത്തവുമെന്നിവ II
കഴുത്തിന്മേലെയുണ്ടാകും
സർവ്വവ്യാധിഹരം പരം II
സുഭാഷിതം
സുഭാഷിതം
*ശ്രുത്വാ ധര്‍മ്മം വിജാനാതി*
*ശ്രുത്വാ ത്യജതി ദുര്മതിഃ I*
*ശ്രുത്വാ ജ്ഞാനമവാപ്നോതി*
*ശ്രുത്വാ മോക്ഷമവാപ്നുയാത് II*
അറിവുള്ളവരുടെ വാക്കുകള്‍ കേട്ട് ധര്‍മ്മത്തെ അറിയുന്നു. അനന്തരം ദുര്വിചാരങ്ങളെ ത്യജിക്കുകയും ജ്ഞാനം നേടുകയും അതിന്‍െറ ഫലമായി മോക്ഷം പ്രാപിക്കുകയും ചെയ്യുന്നു.
ഗുഡ പിപ്പലി
ഗുഡ പിപ്പലി
വിഡംഗം ത്രൂഷണം കുഷ്ഠം
ഹിംഗുർലവണപഞ്ചകം I
ത്രിക്ഷാരം ഫേനകം വഹ്നി
ശ്രേയസീചോപകുഞ്ചികാ ॥
താലപുഷ്പോത്ഭവം ക്ഷാരം
നാഡ്യാ കൂഷ്മാണ്ഡകസ്യ ച I
അപാമാർഗ്ഗസ്യ ചിഞ്ചായാ:
ചൂർണാനിചിക്വണാനി ച II
സർവ്വ ചൂർണ്ണ സമം ദേയം
ചൂർണമത്ര കണോത്ഭവം l
ഏതസ്മാൽ ദ്വിഗുണാൽ ചൂർണാൽ
പുരാണോ ദ്വിഗുണോ ഗുഡ: II
മർദ്ദയിത്വാ ദൃഢെ പാത്രെ
മോദകാനുപകല്പയേൽ I
ഭക്ഷയേദുഷ്ണതോയേന
പ്ലീഹാനം ഹന്തി ദുസ്തരം II
യകൃതം പഞ്ചഗുല്മം ച
ഉദരം സർവ്വരൂപകം I
ജീർണ്ണജ്വരം തഥാ ശോഫം
കാസം പഞ്ചവിധം തഥാ II
അശ്വിഭ്യാം നിർമ്മിതം ശ്രേഷ്ഠം
ബാലാനാം ഗുഡപിപ്പലീ II
(ധന്വന്തരി)
വിഡംഗം = വിഴാലരി
ത്ര്യൂഷണം = ചുക്ക്, മുളക്, തിപ്പലി
കുഷ്ഠം = ശീമക്കൊട്ടം
ഹിംഗു = കായം
ലവണ പഞ്ചകം = ഇന്ദുപ്പ്, തുവർച്ചിലയുപ്പ്, വിളയുപ്പ്, കറിയുപ്പ്, ഉവരുപ്പ്
ത്രിക്ഷാരം = തുവർച്ചിലക്കാരം, ചവർക്കാരം, പൊൻകാരം
ഫേനകം = കടൽനുര
വഹ്നി = കൊടുവേലി
ശ്രേയസി = കടുക്ക
ഉപകുഞ്ചിക = കരിഞ്ചീരകം/അടയ്ക്കാമണിയൻ / ഏലത്തരി
താലപുഷ്പക്ഷാരം = കരിമ്പന പൂവ് ചുട്ടെടുത്ത ക്ഷാരം
കൂഷ്മാണ്ഡകനാഡി = കുമ്പളവള്ളി ചുട്ടെടുത്ത ക്ഷാരം
അപാമാർഗ്ഗം = കടലാടിക്ഷാരം
ചിഞ്ചാ =പുളിത്തോട് ചുട്ടക്ഷരം
ഇതുകൾ പൊടിച്ച പൊടിക്കുസമം
കണാ = തിപ്പലിപ്പൊടി
കൂട്ടിയോജിപ്പിക്കുക
ആകെ പൊടിയുടെ ഇരട്ടി ശർക്കര ചേർത്ത് മർദ്ദിച്ച് മോദകമാക്കുക
ഈ മോദകം ചൂടുവെള്ളത്തിൽ ചേർത്ത് കഴിക്കുക
മാത്ര = ലേഹമാത്ര
യകൃൽ പ്ലീഹാദി രോഗശമനം
കാട്ടു വെള്ളരി
इन्द्रवारुणी
Citrullus colocynthis
കാട്ടു വെള്ളരി
Tamil : Paikummatti
A Verachana dravya for numerous disease
Picture courtesy Dr.Ajayan Sir
പഞ്ചഭൂതങ്ങളിൽ വച്ച് വായുവാണ് പ്രധാനഭൂതം
ആയുർവേദാചാര്യനായ അത്രേയപുനർവസുവിന്റെ പ്രമുഖരായ ആറു ശിഷ്യന്മാരിൽ ഒരാളായ ഭേളാചാര്യൻ എഴുത്തയ ഭേളസംഹിതയിലെ പതിനഞ്ചാം അദ്ധ്യായത്തിൽ ചില ശ്ലോകങ്ങളുടെ അർത്ഥമാണ് ആണ് ഞാൻ താഴെ കൊടുത്തിരിക്കുന്നത്
ഒഴുകുന്ന പുഴകളിലെ ശബ്ദതരംഗങ്ങൾ ഭൂമിയിലെ ചലനങ്ങൾ ഇവ വാതം അഥവാ വായുവിനെ സഹായം കൊണ്ടാണ് ഉണ്ടാവുന്നത്. വാതം അഥവാ വായു കൊണ്ടാണ് നീരാവിയും നീരാവിയിൽ നിന്ന് മേഘവും ഉണ്ടാകുന്നത്. അതേപോലെ മേഘത്തിൽ നിന്നും മഴയും, മഴ കൊണ്ട് ഭൂമിയിലെ സസ്യജാലങ്ങളും ഉണ്ടാകുന്നു. ഇതെല്ലാം വാതസഹായമില്ലാതെ അസാധ്യമാണ്. അതേപോലെതന്നെ ഉൽക്കയുടെ വീഴ്ച, ഇടിമിന്നൽ, ചന്ദ്രന്റെയും നക്ഷത്രങ്ങളെയും നിലനിൽപ്പ് ഇടിമിന്നൽ അടങ്ങിയിരിക്കുന്ന വിദ്യൽപ്രവാഹം ഇവയെല്ലാം വാതത്തിന്റെ പ്രവർത്തനം കൊണ്ടാണ് ഉണ്ടാക്കുന്നത്. അഗ്നി ജ്വലിക്കണമെങ്കിൽ വാതത്തിലെ സഹായം വേണം. നദികൾ ഒഴുകുന്നതിനും ഭൂമിയിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നതിനും കാരണക്കാരൻ വാതം തന്നെയാണ്. ഈവക കാരണങ്ങളാൽ മനുഷ്യശരീരത്തിലെ പ്രധാന ദോഷം വാതം അഥവാ വായുഭഗവാൻ ആണ്. അതിനാൽ പഞ്ചഭൂതങ്ങളിൽ വച്ച് വായുവാണ് പ്രധാനഭൂതം.ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും വായുവിനെ ആശ്രയിച്ചാണ് നടക്കുന്നത് എല്ലാം വായു നിർബദ്ധമാണ്. ശരീരത്തിൽ ഏതു സമയത്തും എല്ലാ ഭാഗത്തും ഈ വായുവിന്റെ സാന്നിധ്യമുണ്ട്. വായുവിനെ സാന്നിധ്യം ഈ ശരീരത്തിൽ സ്ഥാനഭേദം അനുസരിച്ച് 5 ആയി തരം തിരിച്ചിരിക്കുന്നു പ്രാണൻ, ഉദാനൻ, വ്യാനൻ ,സമാനൻ, അപാനൻ.
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
Subscribe to:
Posts (Atom)