अरूषिकाशिरस्तोददाहपाकव्रणेषु तु
परिषेकः पिचुः केशशातस्फुटनधूपने ॥२५
नेत्रस्तम्भे च बस्तिस्तु प्रसुप्त्यर्दितजागरे
नासास्यशोषे तिमिरे शिरोरोगे च दारुणे ॥"२६
( अ ह्रृ सू गण्डूषादिविधि )
" തത്രാഭ്യംഗഃ പ്രയോക്തവ്യോ രൗക്ഷ്യകണ്ഡൂമലാദിഷു
അരൂഷികാശിരസ്തോദ
ദാഹപാക വ്രണേഷു തു
പരിഷേകഃ പിചു: കേശശാത
സ്ഫുടനധൂപനേ
നേത്രസ്തംഭേ ച വസ്തിസ്തു
പ്രസുപ്ത്യർദ്ദിതജാഗരേ
നാസാസ്യശോഷേ തിമിരേ
ശിരോരോഗേ ച ദാരുണേ."
അതുകളിൽ വെച്ച് അഭ്യംഗം -
രൂക്ഷത ,കണ്ഡു , മലം മുതലായവ
യിൽ പ്രയോഗിക്കാൻ യോഗ്യതയു
ള്ളതാണ്. അരൂഷിക , ശിരസ്തോദം,
ദാഹം , പാകം , വ്രണം ഇവയിൽ ധാര
ഹിതമാകുന്നു. മുടികൊഴിച്ചിൽ ,
സ്ഫുടനം , തല പുകച്ചിൽ , നേത്ര
സ്തംഭനം ഇവയിൽ പിചു ഹിതമാ
കുന്നു. പ്രസുപ്തി ,അർദ്ദിതം , ഉറക്ക
മില്ലായ്മ , നാസാശോഷം , ആസ്യശോ
ഷം, തിമിരം , കഠിനമായ ശിരോരോഗം
ഇവയിൽ ശിരോവസ്തി ഹിതമാകുന്നു.