दन्तीचित्रकमूलत्वक्सुधार्कपयसीगुळ : ।
भल्लातकास्थि कासीसं लेपो भिन्द्याच्छिलामपि ॥
നാഗദന്തിവേരിലെ തൊലി കൊടു
വേലിക്കിഴങ്ങ്, കള്ളപ്പാലയുടെ കറ
എരിക്കിൻ കറ , ചേർക്കുരുവിന്റെ
പരിപ്പ്, അന്നഭേദി ഇവ എല്ലാം കൂട്ടി
അരച്ചു ശർക്കര ചേർത്തു ലേപനം
ചെയ്താൽ കല്ലുകൂടിയും പിളർന്നു
പോകും.