" वाशा गुलूची त्रिफला कट्वी
भूनिम्बनिम्बजः
क्वाथः क्षौद्रयुतो हन्ति
पाण्डुपित्तास्रकामलाः ॥ "
(अष्टाङ्गहृदयं ; चिकित्सास्थानम् )
( सहस्रयोगम् )
1. वाशा
2. गुलूची
3. हरीतकी
4. आमलकी
5. विभीतकी
6. कटुरॊहिणी
7. भूनिम्ब
8. निम्बं।
क्वाथः
अनुपान : क्षौद्रं।
फलश्रुति: -
पाण्डु , रक्तपित्तं , कामला ।
വാശാഗുളൂച്യാദി കഷായം
" വാശാ ഗുളൂചീ ത്രിഫലാ
കട്വീ ഭൂനിംബ നിംബജ:
ക്വാഥ: ക്ഷൌദ്രയുതോ ഹന്തി പാണ്ഡുപിത്താസ്രകാമലാ. "
(അഷ്ടാംഗഹൃദയം ; ചികിത്സാസ്ഥാനം )
( സഹസ്രയോഗം )
1. ആടലോടക വേര്
2. ചിറ്റമൃത്
3. കടുക്ക
4. നെല്ലിക്ക
5. താന്നിക്ക
6. കടുരോഹിണി
7. കിരിയാത്ത്
8. വേപ്പിൻ തൊലി .
ഇവ കഷായം. തേൻ മേമ്പൊടി ചേർത്ത് സേവിക്കുക .
പാണ്ഡു , രക്തപിത്തം , കാമല ഇവ ശമിക്കും .
___________
*കട്വീ = കടുരോഹിണി , പലകപ്പയ്യാനി , ഏലത്തരി .
*ഭൂനിംബം = പുത്തരിച്ചുണ്ട വേര് , കിരിയാത്ത് .