" समानोऽग्निसमीपस्थः कोष्ठे चरति सर्वतः।
अन्नं गृह्णाति पचति विवेचयति मुञ्चति॥"८
( अ हृ सू दोषभेदीयम् )
समान: अग्निसमीपस्थः , सर्वतःकोष्ठे चरति,
अन्नं गृह्णाति पचति विवेचयति मुञ्चति च ।
" സമാനോഗ്നിസമീപസ്ഥഃ
കോഷ്ഠേ ചരതി സർവതഃ
അന്നം ഗൃഹ്ണാതി പചതി
വിവേചയതി മുഞ്ചതി."
സമാന വായു ജഠരാഗ്നിയുടെ
സമീപത്ത് സ്ഥിതി ചെയ്യുന്നു.
കോഷ്ഠത്തിലെല്ലായിടത്തും
സഞ്ചരിക്കുന്നു. പ്രാണവായു
വിനാൽ അകത്താക്കപ്പെട്ട
അന്നത്തെ ആമാശയത്തിൽ
വെച്ച് പചിപ്പിക്കുകയും സാര
കിട്ടങ്ങളാക്കിത്തിരിച്ച് അതത്
വഴിക്ക് വിടുകയും ചെയ്യുന്നു.