വൈദ്യയുക്തി
----------------------
അകാലത്ത് കഴിക്കുന്ന ഭക്ഷണം
നിന്നിൽ വിഷം പോലെ ഭവിച്ചിട്ടും
യഥാകാലം കഴിക്കുന്ന ഭക്ഷണം
അമൃതിന് തുല്യമാം ഫലം തരും
നിൻ ശരീരത്തിൻ വ്യാധിയിൽ
അയുക്തമാം ഔഷധം സേവിച്ചാൽ
നിന്നിലത് വിഷം പോലെ ഭവിച്ചിട്ടും
നിന്നിലെ രോഗത്തിന്
യുക്തമാം അവസ്ഥയിൽ
സേവിക്കും വിഷമായാലും
അമൃതിന് തുല്യമാം ഫലം തരും
അതിനാൽ നീ അറിഞ്ഞീടുക
ചികിത്സതന്നിൽ വൈദ്യയുക്തി
രോഗി തൻ ആയുസ്സ് കാത്തിടും
രോഗി തൻ ആയുസ്സ് കാത്തിടും
നന്ദി
🌹🌹🌹🌹🌹🌹🌹🌹🌹🌹
ഡോ. പൗസ് പൗലോസ് MS(Ay)
സീതാറാം ആയുർവേദ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ