(मनःप्रसादः स्वास्थ्यं चावस्थानं च स्वयं भवेत्।
वैपरीत्यमयोगानां न चातिमहती व्यथा॥१॥)
सम्यग्योगे अतियोगे तु फेनचन्द्रकरक्तवत्॥२५
वमितं क्षामता दाहः कण्ठशोषस्तमो भ्रमः।
घोरा वाय्वामया मृत्युर्जीवशोणितनिर्गमात्॥ "२६
( अ. हृ सू. वमन विरेचन विधि )
" നിർവിബന്ധം പ്രവർത്തന്തേ
കഫപിത്താനിലാഃ ക്രമാൽ
സമ്യഗ്യോഗേऽതിയോഗേ തു ഫേനചന്ദ്രകരക്തവൽ
വമിതം ക്ഷാമതാ ദാഹഃ
കണ്ഠശോഷസ്തമോ ഭ്രമഃ
ഘോരാ വായ്വാമയാ മൃത്യുർ-
-ജീവശോണിതനിർഗമാൽ."
വമനത്തിന് സമ്യഗ്യോഗമുണ്ടായാൽ
തടസ്സമില്ലാതെ കഫവും പിത്തവും
പിന്നെ ഉദ്ഗാരരൂപേണ വായുവും
പ്രവർത്തിക്കും. അതിയോഗത്തിൽ
ഛർദ്ദിച്ചതിൽ നുരയും മയിൽപിലിക്ക
ണ്ണിന്റെ നിറവും രക്തവുമുണ്ടാകും.
അമിതമായ തളർച്ചയും സർവാംഗ
സന്താപവും , കണ്ഠശോഷവും കണ്ണി
ലിരുട്ട് കയറലും ഭ്രമവും , കഠിനമായ വായുക്ഷോഭവും ഉണ്ടാകും.
ജീവരക്തം ഛർദ്ദിക്കുകയാണെങ്കിൽ മരണവുമുണ്ടാകും.