ബലാജീരകാദി കഷായം
കൂവളമബ്ദമജാജിബലേക്ഷു
ഓരില ദാരു വൃഷം മലർ വിശ്വം
ഈവിധമുണ്ടൊരു നല്ല കഷായം
വാവതിലേങ്ങിവരുംകുരനീങ്ങാൻ
(ബാലചികിത്സ )
തലയ്ക്കു ചൂടുള്ളതു വേണ്ട ശീത -
ജലം മതീയെന്നൊരു പക്ഷമുണ്ട്
തിളച്ചവെള്ളം ശരിയായ് തണുത്താൽ
തലയ്ക്കുനന്നെന്നിവനുള്ള പക്ഷം