ചെറുകറുക,ചെങ്ങഴുനീർക്കിഴങ്ങ്, താമരയല്ലി, മഞ്ചട്ടി, ഏലാവാലുകം, വെണ്കറുക, രാമച്ചം, മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം കല്ക്കം ചേര്‍ത്ത് ആട്ടിന്നെയ്യും നെയ്യിൽ നാലിരട്ടി കാടിയും കാടിക്കു സമം ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയെടുത്തു സേവിക്കുക; ഈ നെയ് സേവിച്ചാല്‍ രക്തം ഛര്‍ദ്ദിക്കുന്നതു ശമിക്കും. നസ്യം ചെയ്താല്‍ മൂക്കില്‍കൂടി രക്തം വരുന്നതുമാറും. ചെവിയില്‍കൂടി രക്തം വരുന്നതിന് ഈ നെയ് ചെവിയില്‍ ഒഴിക്കുകയും ,കണ്ണില്‍കൂടി രക്തം വരുന്നതിന് കണ്ണില്‍ നിറുത്തുകയും, ലിംഗം, ഗുദം ഈ സ്ഥാനങ്ങളില്‍ കൂടി രക്തം വരുന്നതിന് വസ്തി ചെയ്യുകയും, രോമകൂപങ്ങളില്‍ കൂടി രക്തം വരുന്നതിന് ഈ നെയ്യു കൊണ്ട് തേച്ചുകുളിക്കുകയും ചെയ്താല്‍ ശമിക്കും.
This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Showing posts with label ഔഷധം. Show all posts
Showing posts with label ഔഷധം. Show all posts
ധാത്രാദി ഘൃതം
ധാത്രാദി ഘൃതം
പച്ചനെല്ലിക്ക, പാൽമുതക്ക്ന്‍കിഴങ്ങ്, കരിമ്പ്, ശതാവരിക്കിഴങ്ങ്, കുമ്പളങ്ങാ, ഇവയുടെ നീരില്‍ പാലും കല്‍ക്കത്തിനു മുന്തിരിങ്ങാപ്പഴം ,ഇരട്ടിമധുരം ,ചന്ദനം ഇവ അരച്ചുകലക്കി നെയ്യും വീഴ്ത്തി കാച്ചിയരിച്ചു പഞ്ചസാരചേര്‍ത്തു കടഞ്ഞുവച്ചിരുന്ന് സേവിക്കുക; അസൃഗ്ദരം, പാണ്ഡുരോഗം, അസ്ഥിസ്രാവം, രക്തപിത്തം, മൂര്‍ഛ, മദം, ഉന്മാദം, മദാത്യയം, മുതലായവ ശമിക്കുകയും വന്ധ്യയ്ക്ക് ഗര്ഭോല്പാദനമുണ്ടാകുകയും ചെയ്യും.
ലശുനാദി ഘൃതം
ലശുനാദി ഘൃതം
തൊലികളഞ്ഞ വെള്ളുള്ളി തുലാം അര. ദശമൂലം പലം ഇരുപത്തിയഞ്ച്. ഇവ മുപ്പത്തിരണ്ടിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിലൊന്നാക്കി പിഴിഞ്ഞരിച്ച നീര് , വെളുത്തുളളിനീര് ഇടങ്ങഴി ഒന്ന്. ലന്ത, മൂവിലക്കിഴങ്ങ്, കോല്‍പുളി, മാതളാരങ്ങാ,ഇഞ്ചി ഇവയുടെ രസം, താളിമാതളരസം, സുരാമദ്യം, തൈരിന്‍വെളളം. കാടി ഇവ ഓരോന്നും ഇരുന്നാഴിവീതം. എല്ലാം കൂടി ചേര്ത്ത്ത്രിഫലത്തോട്, ദേവതാരം, ഉപ്പ്, ചുക്ക്, കുരുമുളക്, തിപ്പലി, അയമോദകം,കുറാശാണി, കാട്ടുമുളകിൻവേര്, കായം, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, ഇവ അരപ്പലം വീതം. കല്ക്കം ചേര്‍ത്ത് ഇടങ്ങഴി നെയ് കാച്ചിയരിച്ചു സേവിക്കുക; ശൂലം, ഗുന്മം , അര്‍ശസ്സ്, ഉദരരോഗം, ബ്രദ്ധനരോഗം ,പാണ്ഡ്, പ്ളീഹ, യോനിദോഷം, കൃമിരോഗം, ജ്വരം, മറ്റുകഫരോഗങ്ങള്, ഉന്മാദം ഇവ ശമിക്കും.
ദശമൂലഷട്പലകം ഘൃതം
ദശമൂലഷട്പലകം ഘൃതം
ദശമൂലം പലം പതിനാറ്. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി ചെറുതിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിന്‍വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, ചവര്‍ക്കാരം, ഇവ ഓരോ പലം കല്ക്കം ചേര്‍ത്ത് ഇടങ്ങഴി നെയ്യ് കാച്ചിയെടുത്ത് ദഹമനുസരിച്ചു സേവിക്കുക;ചുമ, ഹൃദയശൂല, പാര്ശ്വശൂല, ഇക്കിള് ,ശ്വാസം ,ഇവ ശമിക്കും. ഇതിന് വൈദ്യന്മാര് കല്ക്കത്തിൻറെ മരുന്നുകള്‍ എല്ലാംകൂടി ആറുപലമാണ് ചേര്‍ക്കാറുളളത്.
ബൃഹല്കണ്ടകാരീ ഘൃതം
ബൃഹല്കണ്ടകാരീ ഘൃതം
കണ്ടകാരിചുണ്ട സമൂലം. പലം പതിനാറ്. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് കുറുന്തോട്ടിവേര്, ചുക്ക്, കുരുമുളക്,തിപ്പലി, വിഴാലരിപ്പരിപ്പ്, കച്ചോലക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, തുവര്‍ച്ചിലക്കാരം, ചവര്‍ക്കാരം, കൂവളക്കായുടെമജ്ജ, നെല്ലിക്കാത്തോട്, പുഷ്കരമൂലം, ചുവന്ന തഴുതാമവേര്, ചെറുവഴുതിനവേര്, കടുക്കാത്തോട്, ജീരകം, മാതളത്തോട്, കാട്ടുമുളകിൻവേര്, കൊടിത്തൂവവേര്, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, കര്‍ക്കടകശൃംഗി, കീഴാനെല്ലി, ചെറുതേക്ക്, അരത്ത, ഞെരിഞ്ഞിൽ, ഇവ കല്ക്കമായി ഇടങ്ങഴി നെയ് കാച്ചി സേവിക്കുക; സകല കാസങ്ങളും, ഇക്കിള്, ശ്വാസം, കഫവ്യാധി, ഇവയും ശമിക്കും.
നാഗബലാ ഘൃതം
നാഗബലാ ഘൃതം
വലിയ കുറുന്തോട്ടിവേര് തുലാം ഒന്ന്( നൂറുപലം) പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് നാലിടങ്ങഴി നെയ്യും നാലിടങ്ങഴി പാലുംചേര്‍ത്ത് വലിയകുറുന്തോട്ടിവേര്, കുറുന്തോട്ടിവേര്, ഇരട്ടിമധുരം, തഴുതാമവേര്, പുണ്ഡരീകക്കരിമ്പിന്വേര് , കുമിഴിന്‍വേര്, മുരള്മരത്തിന്കായുടെ മജ്ജ, നായ്ക്കരണയരി, അമുക്കരം, വെണ്കറുക, ശതാവരിക്കിഴങ്ങ്, മേദ, മഹാമേദ, ഞെരിഞ്ഞിൽ, താമരവളയം, താമരനൂല്, താമരക്കിഴങ്ങ്, വന്കൊട്ടക്കിഴങ്ങ്,നീര്മുത്തങ്ങാ, ഇവ അരപ്പലം വീതം കല്ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക ; ഈ നാഗബലാ സര്‍പ്പിസ്സ് രക്തപിത്തം, ഉരഃക്ഷതം, ക്ഷയം, ചൂട്, തലകറക്കം, ഇവയെ ശമിപ്പിക്കും ; ബലം, പുഷ്ടി, ഓജസ്സ്, ആയുസ്സ്, ഇവയെ വര്‍ദ്ധിപ്പിക്കും; ജരയെ ശമിപ്പിക്കും. ഈ ഘൃതം ആറുമാസം മുടങ്ങാതെ സേവിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും .
ചാര്‍ങ്ഗേരി ഘൃതം
ചാര്‍ങ്ഗേരി ഘൃതം
ചുക്ക്, കാട്ടുതിപ്പലിവേര്, കൊടുവേലിക്കിഴങ്ങ്, അത്തിത്തിപ്പലി, ഞെരിഞ്ഞില്‍, തിപ്പലി ,കൊത്തമ്പാലരി, കൂവളക്കായുടെ മജ്ജ, പാടക്കിഴങ്ങ്, കുറാശാണി, ഇവ കല്ക്കമായി പുളിയിലനീരും നാലിരട്ടി തൈരും ചേര്‍ത്തു കാച്ചിയ നെയ്യു സേവിക്കുക. കഫം, വാതം, അര്‍ശസ്സ്, ഗ്രഹണി, മൂത്രകൃഛ്റം, മുക്കല്‍, ഗുദഭ്രംശം, വയറുവീര്‍പ്പ്, ഇവ ശമിക്കും.
വെള്ളുള്ളി
വെള്ളുള്ളി
ലില്ലിയേസിയേ ഫാമിലിക്കാരനായ അല്ലിയം സറ്റൈവം എന്ന ശാസ്ത്രീയ നാമധാരിയെ അന്നുമുതൽ ബ്രാഹ്മണർ കഴിക്കാറില്ല. ഭാരതത്തിലെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയാണ് വെള്ളുള്ളി . പുളിരസമൊഴിച്ചുള്ള അഞ്ചുരസങ്ങളും ഇതിലുണ്ട്. വാതരോഗികൾക്ക് , പ്രത്യേകിച്ച്, ചലനത്തിനു കുറവുണ്ടാകുന്ന , ശരീരത്തിന് ഗൗരവമുണ്ടാകുന്ന കഫത്തോടുചേർന്ന വാതരോഗങ്ങളിലും, വാതത്തിന്റെ ചലനത്തെ തടയുന്ന ആവരണവാതത്തിലും ഇവന്റെ ഗുണം ഏറ്റവും പ്രസിദ്ധമാണ്.
ലശുനം മേധ്യമാണ്, അതായത് ബുദ്ധിയെ വർദ്ധിപ്പിക്കുന്നതാണെന്ന് എല്ലാഗ്രന്ഥങ്ങളും പറയുന്നു. ഫോളിക്കാസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഗർഭത്തിന്റെ ആദ്യ ആഴ്ചകളിൽ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസം ഉറപ്പുവരുത്തുന്ന വെള്ളുള്ളി കൊളസ്ട്രോൾ കുറച്ച് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിച്ച് മുതിർന്നവരിലും ബുദ്ധിയെ മങ്ങാതെകാക്കുന്നു. ലശുനം പാലിൽ കാച്ചി ഉപയോഗിക്കുന്ന ലശുന ക്ഷീരം വാതരോഗങ്ങൾക്കൊപ്പം കരൾ, പ്ലീഹാവൃദ്ധി കുറയ്ക്കുന്നതും സ്ത്രീരോഗങ്ങളിൽ ഫലം തരുന്നതുമാണ്.
ദഹനത്തിന് കോശങ്ങളുടെ തലത്തിൽതന്നെ കുറവുണ്ടാകുന്ന ആമവാതം എന്ന അവസ്ഥയിലും ലശുനം എന്ന വെള്ളുള്ളി വിശിഷ്ട ഔഷധമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് പത്ഥ്യമാണ്. സ്നിഗ്ദത, ഉഷ്ണവീര്യം, മലത്തെ ഇളക്കുന്ന സ്വഭാവം ഇവ മൂലം അർശസുള്ളവർക്കും നന്ന്. റുമറ്റോയിഡ് ആർത്രയിറ്റിസ് എന്ന രക്തപരിശോധനയിലൂടെ വാതമെന്ന് ഉറപ്പിക്കാവുന്ന അവസ്ഥയിൽ വെള്ളുള്ളിയിലെ അല്ലിൻ എന്ന രാസവസ്തു ഗുണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. നേരിട്ട് ഹൃദയദൗർബല്യം കൊണ്ടല്ലാതെ കൊളസ്ട്രോൾ മുതലായവ അധികമായതു കൊണ്ടുണ്ടാകുന്ന BP (രക്താതിമർദ്ദ ) രോഗികൾക്ക് കറിവേപ്പില , വെള്ളുള്ളി, കൊത്തമല്ലി ഇവചേർത്തു തിളപ്പിച്ചവെള്ളം മരുന്നിനൊപ്പം കഴിക്കാൻ കൊടുത്താൽ മരുന്നിന്റെ ഡോസ് ക്രമേണ കുറയ്ക്കാൻ കഴിയും. രക്തദുഷ്ടി ഉള്ളവരും ചുട്ടുനീറ്റൽ , പുളിച്ചു തികട്ടൽ എന്നിവ പോലുള്ള പിത്ത പ്രധാന ദുഷ്ടികൾ ഉള്ളവരും ഒരു കാരണവശാലും വെള്ളുള്ളി ഉപയോഗിക്കാൻ പാടില്ല എന്നതിനാൽ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ വെളുത്തുള്ളി രോഗാവസ്ഥകളിൽ ഉപയോഗിക്കാവു.
അമൃതിൽ നിന്നുയിർ കൊണ്ടതായതിനാൽ ഏറ്റവും രസായനമായ ഒരുമരുന്നാണ് വെളുത്തുള്ളി. പക്ഷെ സേവിക്കുന്നതിനു മുൻപ് നെയ്യു കഴിച്ച് ശരീരം സ്നിഗ്ദമാക്കി വയറിളക്കി ശുദ്ധമാക്കിവേണം കഴിക്കാൻ . അത് കഫരോഗികളിൽ ഹേമന്ദം, ശിശിരം, വസന്തം ഈ ഋതുക്കളിലും, വാത രോഗികളിൽ വർഷ കാലത്തുമാണ് ചെയ്യേണ്ടത്. ചൂടുകാലത്തെ ഉപചാരങ്ങളും ശ്രദ്ധയും പരിചരണവും ചെയ്തു കൊണ്ട് ഏതു കാലത്തും അത്യാവശ്യമെങ്കിൽ കഴിക്കാം. അമിതമായി വെള്ളം കുടിക്കുന്ന ശീലമുള്ളവർ, ദിവസവും പാൽ കുടിക്കുന്നവർ, അമിതമായി ശർക്കര ചേർന്നവ ഭക്ഷിക്കുന്നവർ എന്നിവർക്ക് ഉള്ളിരസായനം നൽകരുത്. മാംസരസം , മദ്യം, പുളിയുള്ള ദ്രവ്യങ്ങൾ ഇവ ഉള്ളിനീരിനൊപ്പം നൽകുന്നതിനാൽ അവ ഉപയോഗിക്കാത്തവരേയും ഉള്ളി രസായന സേവയിൽ നിന്നും ഒഴിവാക്കണം.
ആഹാരം തന്നെ ഔഷധം
ആഹാരം തന്നെ ഔഷധം
നമ്മൾ നിത്യവും കഴിക്കുന്ന ആഹാരത്തിനും ഔഷധഗുണവും കൂടിയുണ്ട്. അതുകൊണ്ടാണ് രോഗങ്ങളെ ചെറുക്കുന്നതിനുംകൂടി അവ പ്രയോജനപ്പെടുന്നത്. യാതൊരുവിധ ഔഷധ ഗുണവുമില്ലാത്തവയും നമ്മൾ പ്രത്യേകിച്ചും കുട്ടികൾ ഉപയോഗിച്ചു വരുന്നു. അതുകൊണ്ടാണ് നിരവധി രോഗങ്ങൾ പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നതും. ഓരോ ആഹാരവും ഗുണങ്ങളറിഞ്ഞ് ഉൾപ്പെടുത്തുവാനും ദോഷങ്ങളറിഞ്ഞ് ഒഴിവാക്കുവാനും പ്രത്യേക താല്പര്യം കാണിക്കേണ്ടതാണ്.
ധാന്യങ്ങളിൽ ഏറ്റവും പ്രധാനമായി കേരളീയർ ഉപയോഗിക്കുന്നത് അരിയും ഗോതമ്പും മാത്രമാണ്. എന്നാൽ കൂവരക്, ചോളം, തിനയരി,ചാമയരി തുടങ്ങിയവ വളരെ നല്ല ആഹാര വസ്തുക്കളാണ്. ഏറ്റവും അധികം കാൽസ്യം നൽകുന്നതും അസ്ഥികൾക്ക് ബലം നൽകുന്നതും പ്രമേഹം, പൊണ്ണത്തടി എന്നിവയെ ശമിപ്പിക്കുന്നതുമാണവ. അരിവർഗ്ഗങ്ങൾ തന്നെ കേരളത്തിലും ധാരാളമായിട്ടുണ്ട്. അവയിൽ ശരീര പോഷണം ആവശ്യമുള്ളവർക്ക്
ഷാഷ്ടികം അവ ഞവരയരി കൊണ്ടുണ്ടാക്കുന്ന ചോറ് ഉപയോഗിക്കാവുന്നതാണ്.
കുട്ടികൾക്കും പ്രായമുള്ളവർക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഘൃതം അഥവാ നെയ്യ്. നെയ്യ് ചേർത്തുള്ള ആഹാരങ്ങൾ ദഹനശക്തി, ശരീരബലം, ഓർമ്മശക്തി, രോഗപ്രതിരോധം എന്നിവയ്ക്ക് അത്യുത്തമം. എണ്ണയുടെ ഉപയോഗത്തിന് ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ ആണ് ഉപയോഗിക്കേണ്ടത്. മുറിവ് ഉണക്കുന്നതിന് ഏറ്റവും ശ്രേഷ്ഠമാണ് വെളിച്ചെണ്ണ. ശരീരത്തിന് പുറത്തുള്ള മുറിവുകളും വ്രണങ്ങളും, കുടലിനുള്ളിലും വായ്ക്കുള്ളിലുമുള്ള വ്രണങ്ങളും ഉണക്കുവാൻ വെളിച്ചെണ്ണ വിശേഷപ്പെട്ടതാണ്. ശരീരം മെലിഞ്ഞ കുട്ടികൾക്ക് തവിടുള്ള അരി കൊണ്ടുള്ള ചോറും വെളിച്ചെണ്ണയും അൽപം ഉപ്പും ചേർത്ത് കൊടുത്താൽ പോഷണം ലഭിക്കും. രോഗപ്രതിരോധശേഷി വർദ്ധിക്കുന്നതിനും ഊർജ്ജസ്വലത ലഭിക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും നെല്ലിക്ക നല്ലത്. പച്ചയായും പാകപ്പെടുത്തിയും കഴിക്കാം. അച്ചാർ ഇട്ടതിന് ഗുണം കിട്ടണമെന്നില്ല. തേൻ ചേർത്ത് ഉപയോഗിക്കുന്നതും നല്ലത്.
ശരീരത്തിന്റെ വണ്ണം കൂട്ടണമെന്നുള്ളവർക്കും മലശോധന വർദ്ധിപ്പിക്കണമെന്ന് ആവശ്യമുള്ളവർക്കും കിഴങ്ങുവർഗ്ഗങ്ങൾ നല്ലതാണ്.
പടവലങ്ങ ഹൃദയാരോഗ്യത്തിന് നല്ലത്.
അത്തിപ്പഴം സ്ത്രീ രോഗത്തിനും ആർത്തവ വേദന കുറയ്ക്കുന്നതിനും നല്ലതാണ്.
ഈത്തപ്പഴം വണ്ണം കൂട്ടുന്നതിനും വിളർച്ച കുറയ്ക്കുന്നതിനും ദഹനത്തിനും നല്ലത്.
വെള്ളരി ശരീരോഷ്മാവും അസിഡിറ്റിയും കുറയ്ക്കുന്നതിന് നല്ലത്.
ക്യാരറ്റ് വിളർച്ച മാറുന്നതിനും മലബന്ധം കുറയ്ക്കുന്നതിനും നല്ലത്. വെണ്ടയ്ക്ക ശരീരത്തിന് ബലം നൽകും. ജലദോഷമകറ്റും. കോവയ്ക്ക പ്രമേഹരോഗികൾക്ക് നല്ലത്.
പാവയ്ക്ക രക്തശുദ്ധിക്കും ത്വക് രോഗങ്ങൾ അകറ്റുന്നതിനും പ്രമേഹത്തിനും നല്ലത്. ചൂടുവെള്ളം കുടിച്ചാൽ ആഹാരം വേഗത്തിൽ ദഹിക്കും. പ്രത്യേകിച്ചും ധാന്യങ്ങൾ കൊണ്ടുണ്ടാക്കുന്ന ആഹാരങ്ങൾക്കൊപ്പം അൽപാല്പം ചൂടുവെള്ളം കുടിക്കണം.
പുളിയുള്ള പഴങ്ങൾ പൊതുവേ ദഹനത്തിനും രോഗപ്രതിരോധത്തിനും വിളർച്ച രോഗം ഒഴിവാക്കുന്നതിനും നല്ലത്. ചുവന്നുള്ളി ദഹനത്തിനും അർശസിനും സവാള ശരീരോഷ്മാവ് കുറയ്ക്കുന്നതിനും വെളുത്തുള്ളി കൊഴുപ്പ് കുറയ്ക്കുന്നതിനും രോഗപ്രതിരോധത്തിനും നല്ലത്.
കടൽമത്സ്യം തൈറോയ്ഡ് രോഗം ഒഴിവാക്കുന്നതിന് നല്ലത്. മാംസാഹാരം ശരീര പോഷണത്തിനും കായികക്ഷമത വർദ്ധിപ്പിക്കുന്നതിനും നല്ലത്.
മുട്ട ശരീര പോഷണത്തിനും അസ്ഥികളുടെ ബലത്തിനും നല്ലത്. ജീരകം ദഹനത്തിനും കൊത്തമല്ലി ശരീര ഊഷ്മാവ് വർദ്ധിച്ചുണ്ടാകുന്ന രോഗങ്ങൾ കുറയ്ക്കുന്നതിനും ദഹനത്തിനും നല്ലത്. കറിവേപ്പിലയുടെ
വിഷഹര സ്വഭാവം മഞ്ഞൾ പോലെ പ്രസിദ്ധമാണ്. "കറിവേപ്പില പോലെ " എന്ന് പറയാമെങ്കിലും അരച്ചുരുട്ടിയോ മോരിൽ ചേർത്തോ ജ്യൂസാക്കിയോ കഴിച്ചാൽ പ്രമേഹവും കൊളസ്ട്രോളും കുറയും. മുരിങ്ങയില രക്തസമ്മർദ്ദം കുറയ്ക്കും. വിളർച്ച രോഗം ഒഴിവാക്കും.വിളർച്ച രോഗത്തിന് മുരിങ്ങയില കൂടുതൽ ചേർത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിക്കാവുന്നതാണ്. മാതളം രക്ത സംബന്ധമായ രോഗങ്ങളും വിളർച്ചയും പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കവും കുറയ്ക്കും. പഴുക്കാത്ത തക്കാളി ശരീരബലം വർദ്ധിപ്പിക്കും. കരിക്കിൻവെള്ളം ശരീരം തണുപ്പിക്കും.മൂത്ര രോഗങ്ങൾ അകറ്റും. മൂത്രത്തിലെ അണുബാധ കുറയ്ക്കുവാൻ കരിക്കിൻവെള്ളത്തിൽ ഏലത്തരി ചേർത്ത് കുടിക്കാവുന്നതാണ്.
പയർവർഗ്ഗങ്ങളിൽ ഏറ്റവും നല്ലത് ചെറുപയർ തന്നെയാണ്. ആവശ്യത്തിന് പോഷണവും ശരീരബലവും രോഗപ്രതിരോധശേഷിയും നൽകും. അച്ചിങ്ങപ്പയർ എളുപ്പം ദഹിക്കുന്നവയാണ്.മുതിര അമിതവണ്ണമുള്ളവർക്ക് ഏറെ പ്രയോജനകരമാണ്.സോയാബീൻ സ്ത്രീരോഗങ്ങളിൽ ഉത്തമം.ചീനിഅമരപ്പയർ ശരീരബലം നൽകുന്നതിനൊപ്പം പ്രമേഹരോഗികൾക്കും നല്ലത്.
കാച്ചിൽ, ചേമ്പ് എന്നിവ സ്ത്രൈണ ഹോർമോണുകൾ ഉദ്ദീപിപ്പിക്കുന്നതിന് നല്ലതാണ്. ചേന അർശസിന് വളരെ ഭേദമുണ്ടാക്കും.മലശോധന വർദ്ധിപ്പിക്കും.
മുട്ട ശരീരബലം വർദ്ധിപ്പിക്കും. മാംസപേശികളുടെ ദൃഢത വർദ്ധിക്കും. അസ്ഥി ബലം കൂടും.താറാമുട്ട ദഹനപ്രശ്നങ്ങളകറ്റും.
അർശസിനെ കുറയ്ക്കും. കൊളസ്ട്രോളുള്ളവർക്ക് കാട മുട്ട നല്ലത്.ഏത് മുട്ടയായാലും മുടി കൊഴിച്ചിൽ കുറയ്ക്കും.
ശരീരത്തെ തണുപ്പിക്കുവാൻ കരിക്കിൻ വെള്ളവും പനംനൊങ്കും നല്ലത്. ചൂടാക്കുവാൻ ചുക്ക്, ജീരകം, അയമോദകം, കരിഞ്ചീരകം എന്നിവ നല്ലത്.
വള്ളികളിൽ കായ്ക്കുന്ന ഫലങ്ങളിൽ വച്ച് ഏറ്റവും നല്ലത് കുമ്പളങ്ങയാണ്. കുമ്പളങ്ങ ഹൃദ്രോഗത്തിനും ദഹനത്തിനും നല്ലത്.
അത്പോലെ മത്തങ്ങയും മത്തങ്ങയുടെ വിത്തും ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും നല്ലത്.
ചുണ്ടയ്ക്ക ജലദോഷം, ചുമ, ശ്വാസതടസ്സം എന്നിവ മാറ്റുന്നതിന് നല്ലത്.
ചക്ക ദഹനത്തിനും മലശോധനയ്ക്കും പോഷണത്തിനും നല്ലത്. പച്ചചക്ക പ്രമേഹത്തിൽ ഗുണകരം.
മാങ്ങ രുചിയും പോഷണവുമുണ്ടാക്കുന്നതും വിളർച്ചയെ തടയുന്നതുമാണ്.
പപ്പായ ദഹനത്തിനും കുരു ഉൾപ്പെടെ കഴിച്ചാൽ കൃമി രോഗങ്ങളകറ്റുവാനും നല്ലത്.
ഈ വിഷയം ഇനിയുമേറെ പറയാനുണ്ടാകും. ചുരുക്കത്തിൽ ഒരു ആഹാര വസ്തുവിന്റെ ആൻറി ഓക്സിഡന്റ്, ഫൈബറിന്റെ സാന്നിദ്ധ്യം, പോഷക മൂല്യം, മൈക്രോ ന്യൂട്രിയൻസ് തുടങ്ങിയവ നോക്കിയല്ല ആയുർവേദത്തിൽ ഭക്ഷണമായി എന്ത് ഉപയോഗിക്കണം എന്ന് പറഞ്ഞിരിക്കുന്നത്. എന്നാൽ ആയുർവേദം പറഞ്ഞിട്ടുള്ള ഭക്ഷ്യവസ്തുക്കൾക്ക് ഇതുവരെ പറഞ്ഞതും ഇനി പറയാവുന്നതുമായ ഗുണഗണങ്ങൾ ഉണ്ടെന്നാണ് നിരീക്ഷണ പരീക്ഷണങ്ങൾ തെളിയിച്ചു കൊണ്ടിരിക്കുന്നത്.
ഡോ. ഷർമദ് ഖാൻ
Subscribe to:
Posts (Atom)