ദശമൂലഷട്പലകം ഘൃതം

ദശമൂലഷട്പലകം ഘൃതം 

ദശമൂലം പലം പതിനാറ്. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി ചെറുതിപ്പലി, കാട്ടുതിപ്പലിവേര്, കാട്ടുമുളകിന്‍വേര്, കൊടുവേലിക്കിഴങ്ങ്, ചുക്ക്, ചവര്‍ക്കാരം, ഇവ ഓരോ പലം കല്‍ക്കം ചേര്‍ത്ത് ഇടങ്ങഴി നെയ്യ് കാച്ചിയെടുത്ത് ദഹമനുസരിച്ചു സേവിക്കുക;ചുമ, ഹൃദയശൂല, പാര്‍ശ്വശൂല, ഇക്കിള്‍ ,ശ്വാസം ,ഇവ ശമിക്കും. ഇതിന് വൈദ്യന്മാര്‍ കല്‍ക്കത്തിൻറെ മരുന്നുകള്‍ എല്ലാംകൂടി ആറുപലമാണ് ചേര്‍ക്കാറുളളത്.


Comments