चिकित्साक्रमं - वातव्याधि
वायोर्धातुक्षयात् कोपो
मार्ग्गस्यावरणेन वा ।
अशीतिर्नखभेदाद्या
रोगा : स्युस्तस्य कोपत : ॥
വായുവിന്ന് ധാതുക്കളുടെ ക്ഷയം ഹേതുവായിട്ടോ മാർഗ്ഗത്തിന്റെ
തടവുകൊണ്ടോ കോപം ഉണ്ടാകുന്നു. അതുകൊണ്ട് , നഖഭേദം തുടങ്ങിയ എമ്പതു രോഗങ്ങൾ ഉണ്ടാകും.
☆☆☆☆☆☆☆☆☆☆
ഗുണപാഠം - തകരപ്പൂവ്
തകരപ്പൂവുനേർത്തുള്ള
രസംകച്ചുചവർത്തതു
കൃമിപിത്തകഫംമേദ -
സ്സർശസ്സിന്നും വിനാശകൃത്
मेदः श्लेष्मक्रिमिहर -
मर्श : पित्तविनाशनम् ।
तिक्तं लघु कषायञ्च
पुष्पमेळकजं स्मृतम् ॥
चिकित्साक्रमं - वातव्याधि
तेष्वाक्षेपापतानाख्य
पक्षवातापबाहुका : ।
बाह्यान्तरव्रणायामा
हनुस्रंससिराग्रहौ ॥
जिह्वास्तंभार्द्दितै खञ्ज :
पंङ्गु : क्रोष्टुकशीर्षक : I
सुप्तवातो विश्वभी च
दण्डकं वातकण्डक : ॥
ऊरुस्तंभ : पाददाह :
हर्षौ खल्ली च गृध्रसी ।
कळायखञ्ज इत्येते
प्रधाना मारुतामया ॥
വാതരോഗം 80 വിധമുണ്ടെന്നു
പറഞ്ഞുവല്ലൊ. അവയിൽ പ്രധാ
നങ്ങളായിട്ടുള്ളത് 1 ആക്ഷേപം
2 അപതാനം 3 പക്ഷവാതം 4 അ
പബാഹുകം 5 ബാഹ്യായാമം 6 അ
ന്തരായാമം 7 വ്രണായാമം 8 ഹനു
സ്രംസം 9 സിരാഗ്രഹം 10 ജിഹ്വാ
സ്തംഭം 11 അർദ്ദിതം 12 ഖഞ്ജം
13 പംഗു 14 ക്രോഷ്ടുകശീർഷം
15 സുപ്തവാതം 16 വിശ്വഭി 17 ദ
ണ്ഡകം 18 വാതകണ്ടകം 19 ഊ
രുസ്തംഭം 20 പാദദാഹം 21 പാദ
ഹർഷം 22 ഖല്ലി 23 ഗൃധ്രസി 24 ക
ളായഖഞ്ജം .
ഇവയുടെ സ്വരൂപം അഷ്
ടാംഗഹൃദയത്തിൽ നിന്നും അറി
യേണ്ടതാണ്. ചുരുങ്ങിയ ഒരു
വിവരണം താഴെ കൊടുക്കുന്നു.
ആക്ഷേപകം = ദേഹംവളയൽ ഹ
അപതാനം = വില്ലുപോലെ ദേഹം
വളയൽ
പക്ഷവാതം = ദേഹത്തിന്റെ പകു
തി ഭാഗം നിശ്ചൈതന്യമായിട്ടിരി
ക്കുക.
അപബാഹുകം = കൈ എളക്കാ
ൻ വയ്യാതാവുക,
ബാഹ്യായാമം = ദേഹം തൊഴു
ക്കുത്തിയതുപോലെ പുറത്തേ
ക്കു വളയുക.
അന്തരായാമം = അതുപോലെ
അകത്തേക്കു വളയുക
വ്രണായാമം = മർമ്മത്തിലുള്ള
വ്രണത്തിൽ വായുപ്രവേശിച്ച്
ദേഹമാസകലം വ്യാപിക്കുന്നത്
ഹനുസ്രംസം = വായുതാടിയെല്ലി
ന്മേൽ പ്രവേശിച്ച് ഒന്നുകിൽവായ
അടക്കുക അല്ലെങ്കിൽ തുറക്കു
ക. ഇതിൽ വായ കൂടിയിരുന്നാൽ
തുറക്കുവാനും തുറന്നിരുന്നാൽ
കൂട്ടുവാനും സാധിക്കാതെ വരും
സിരാഗ്രഹം= ഞെരമ്പുപിടിക്കൽ
ജിഹ്വാ സ്തംഭം= നാവുസ്തംഭി
ക്കുക
അർദ്ദിതം = മുഖം കോടുക
ഖഞ്ജം = അരക്കെട്ടിന്റെ ഒരു ഭാ
ഗം അനക്കാൻ വയ്യാതാവുക
പംഗു = മേൽ പ്രകാരം അരക്കെ
ട്ടിന്റെ രണ്ടു ഭാഗവും അനങ്ങാതാ
വുക
ക്രോഷ്ടുകശീർഷകം = കാലിന്റെ
മുട്ടുകൾ നീരുകെട്ടി കുറുക്കൻ
തലപോലെ ആവുക
സുപ്തവാതം = തരിപ്പ്
വിശ്വഭി= കയ്യിന്റെ പടം സംബന്ധി
ച്ച ഞരമ്പുകൾ വായുഗ്രഹിച്ചു
കൈ അനക്കാൻ വയ്യാതാക്കുക
ദണ്ഡകം = ദേഹം എളക്കാൻ വ
ഹിയാതെ വടിപോലെ നിൽക്കുക
വാതകണ്ടകം = നെരിയാണിക്കു
ള്ളിൽ വായുകോപം കൊണ്ട്
കാൽ വേദനിക്കുക
ഊരുസ്തംഭം= തുടകൾ സ്തംഭി
ക്കുക.
പാദദാഹം= കാൽ ചുട്ടു നീറുക
. പാദഹർഷം = കാൽ തരിക്കുക
ഖല്ലീ = വിശ്വഭിയിലും ഗൃധ്രസിയി
ലും കഠിനമായ വേദന കൂടി ഉണ്ടാ
യാൽ അതിന്നു ഖല്ലീ എന്നു പേർ
ഗൃദ്ധ്രസീ = കാലിന്റെമടമ്പുസംബ
ന്ധിച്ച ഞരമ്പുകളിൽ വായു കോ
പിച്ചു (വിശ്വഭിയിൽ കയ്യെന്ന പോ
ലെ ) കാൽ എളക്കാൻ വയ്യാതാ
ക്കുക
കളായഖഞ്ജം = അരക്കെട്ടിന്നുറ
പ്പില്ലായ്കയാൽ നടക്കുവാൻ
കാലത്തു കാൽവിറയ്ക്കുകയും
മുടന്തിയും കൊണ്ടു നടക്കുകയും
ചെയ്യുക
ഖഞ്ജം പംഗു കളായഖഞ്ജം എന്നി
വ അരക്കെട്ടിനെ ആശ്രയിച്ചവ
യും മേൽക്കുമേൽ ബലം കൂടിയ
വയുമാകുന്നു.
☆☆☆☆☆☆☆☆☆☆
ഗുണപാഠം
കറ്റാർവാഴപ്പൂവ്
കറ്റാർവാഴയുടെ പൂവു
ശീതളം വാതപിത്തജിൽ
वातपित्तहरं शीतं
कुमारीकुसुमं गुरु ।