This blog "AYURVEDA TREATMENT " contain information about Ayurveda treatments about different diseases, different Panchakarma Procedure, Kerala Special Therapy, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine, Health Tips, Detoxification Therapy, detox Diet. For my Online Consultation contact me on pousepoulose@gmail.com
Showing posts with label അത്തിപ്പഴം എങ്ങനെയാണ് സംസ്കരിച്ച് ഭക്ഷ്യയോഗ്യം ആകുന്നത്. Show all posts
Showing posts with label അത്തിപ്പഴം എങ്ങനെയാണ് സംസ്കരിച്ച് ഭക്ഷ്യയോഗ്യം ആകുന്നത്. Show all posts
അത്തിപ്പഴം എങ്ങനെയാണ് സംസ്കരിച്ച് ഭക്ഷ്യയോഗ്യം ആകുന്നത്
ഇന്ന് ഒരു സുഹൃത്ത് അത്തിപ്പഴം എങ്ങനെയാണ് സംസ്കരിച്ച് ഭക്ഷ്യയോഗ്യം ആകുന്നത് എന്ന് ഒരു സംശയം ചോദിച്ചു അതുകൊണ്ട് അതിനെ കുറിച്ച് എഴുതണമെന്ന് തോന്നി. അത്തിപ്പഴം ശരിയായരീതിയിൽ സംസ്കരിച്ചെടുത്താൽ നല്ല ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളാക്കാം. ആദ്യമായി പഴുത്ത അത്തിപ്പഴങ്ങൾ (ഒരു കിലോ) ഞെട്ടുകളഞ്ഞ് കത്തികൊണ്ട് മുറിച്ച് കഷണങ്ങളാക്കിവെക്കുക. 100 ഗ്രാം ചുണ്ണാമ്പ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയിൽ 4-5 മണിക്കൂർ നേരം കഷണങ്ങൾ മുക്കിവെക്കണം. പിന്നീട് ലായനിയിൽ നിന്നെടുത്ത് അത് നന്നായി കഴുകിയെടുക്കുക. ചുണ്ണാമ്പിന്റെ അംശങ്ങൾ പൂർണമായും നീക്കണം. അതിനുശേഷം ഇവ തിളച്ച വെള്ളത്തിൽ ഇട്ട് വീണ്ടും രണ്ട് മിനിറ്റ് കിളപ്പിക്കണം. പിന്നീട് ഒരു ട്രേയിൽ ഇത് നിരത്തി കഷണങ്ങളുടെ പുറത്തുള്ള വെള്ളം വാർന്നതിനുശേഷം പ്രത്യേകം തയ്യാറാക്കിയ പഞ്ചസാര ലായനിയിൽ ഒരു ദിവസം ഇട്ടുവെക്കണം. പഞ്ചസാര ലായനിയിൽ നിന്ന് എടുത്ത ഉടനെ വീണ്ടും ശുദ്ധജലത്തിൽ കഴുകി കായയുടെ പുറത്ത് പറ്റിയിരിക്കുന്ന പഞ്ചസാരയുടെ അംശങ്ങൾ നീക്കണം. ഇങ്ങനെ കഴുകിയെടുത്ത പഴങ്ങൾ വെയിലത്തോ ഡ്രയറിലോ ഉണക്കിയെടുത്ത് കഴിക്കാം വായുകടക്കാത്ത പാത്രങ്ങളിൽ സൂക്ഷിച്ച് ദീർഘകാലം ഉപയോഗിക്കാം.
Subscribe to:
Posts (Atom)