സ്തന്യജനനം കഷായം
( അ .സം സൂ മ കഷായ സം)
ശാലികുശകാശഷഷ്ടിക
വീരണ ദർഭേക്ഷുവാലികേക്ഷൂണാം |
തദ്വത് ഗുദ്രോല്ക്കടയോർ
മൂലമലം സ്തന്യജനനായ II
ചെന്നെല്ലിൻ വേര്
ആറ്റുദർഭവേര്
കുശവേര്
നവരനെല്ലിൻ വേര്
രാമച്ചം
ദർഭ വേര്
വയൽച്ചുള്ളിവേര്
കരിമ്പിൻ വേര്
ഏരമ്പുല്ല്
ഇടിഞ്ഞിലിൻ വേര്
സമം എടുത്ത് സാമാന്യ വിധി പ്രകാരം കഷായം
പാൽ കഷായം വെച്ചും നൽകാം