कल्काद्यैरवपीडस्तु स तीक्ष्णैर्मूर्द्धरेचनः॥७
ध्मानं विरेचनश्चूर्णो युञ्ज्यात्तं मुखवायुना।
षडङ्गुलद्विमुखया नाड्या भेषजगर्भया॥८
स हि भूरितरं दोषं चूर्णत्वादपकर्षति। "
( अ ह्रृ नस्यविधि )
" മർശശ്ച പ്രതിമർശശ്ച
ദ്വിധാ സ്നേഹോത്ര മാത്രയാ
കൽക്കാദ്യൈരവപീഡസ്തു സ തീക്ഷ്ണൈർമൂർദ്ധരേചനഃ
ധ്മാനം വിരേചനശ്ചൂർണ്ണോ
യുഞ്ജ്യാത്തം മുഖവായുനാ
ഷഡംഗുലദ്വിമുഖയാ
നാള്യാ ഭേഷജഗർഭയ
സ ഹി ഭൂരിതരം ദോഷം
ചൂർണ്ണത്വാദപകർഷതി."
സ്നേഹനസ്യം മാത്രാഭേദം കൊണ്ട്
2 വിധം .
1. മർശനസ്യം
2. പ്രതിമർശനസ്യം.
തീക്ഷ്ണങ്ങളായ കൽക്കാദികൾ
കൊണ്ട് ചെയ്യുന്ന ശിരോവിരേചന
നസ്യമാണ് അവപീഡനസ്യം.
ശിരോവിരേചനമായ ചൂർണ്ണ
നസ്യത്തെ ധ്മാനനസ്യം എന്ന്
പറയപ്പെടുന്നു.
ആറ് വിരൽ നീളമുള്ളതും ഉള്ളിൽ
തടവോന്നും കൂടാതെ രണ്ടറ്റവും
തുറന്നിരിക്കുന്നതുമായ കുഴലിലൂടെ
ചൂർണ്ണം ഊതി മൂക്കിനുള്ളിൽ കയറ്റണം.
ഈ ധ്മാനനസ്യം ചൂർണ്ണമാകയാൽ
ഏറ്റവും വർദ്ധിച്ചിരിക്കുന്ന ദോഷത്തെ
ഇളക്കിക്കളയുന്നു.