ഗുണപാഠം . പായസച്ചോറ്
പായസച്ചോറു വിഷ്ടംഭി
ബല്യമാകയുമുണ്ടതു
ഗുരുവാകുന്നതത്യന്തം
കഫമേദസ്സുമേറ്റമാം II
പാൽ അടുപ്പിൽ വെച്ചു
കുറുക്കി പകുതിയായാൽ
പാലിൻ്റെ എട്ടിലൊരു ഭാഗം
അരിയിട്ടു വേവിച്ച് വളരെ
ദ്രവമല്ലാതെയും കട്ടിയല്ലാ
തെയുമുള്ള പാകത്തിൽ
വാങ്ങുക.ഇതിന് പരമാന്നം
( പായസം ) പായസച്ചോറ്
എന്നു പേരാകുന്നു.
ഇത്
മററു ഭക്ഷണ പദാർത്ഥങ്ങ
ളെപ്പോലെ വേഗത്തിൽ
ദഹിക്കുകയില്ല. ഇത് ശരീര
ബലത്തെ വർദ്ധിപ്പിക്കുന്ന
തും ധാതുക്കൾക്കു പുഷ്ടി
യെ വരുത്തുന്നതും ഗുരു
ത്വമുള്ളതും ശുക്ലവൃദ്ധിക
രവും വിപാകത്തിൽ മധുര
രസവും പിത്തഹരവും
ബൃംഹണവും സരവുമാകു
ന്നു.( ഔ ഗു ച)