വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ആരോഗ്യ ഗുണങ്ങള്‍
വാഴയുടെ എല്ലാ ഭാഗങ്ങളും പോഷകസമ്ബുഷ്ടവും ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതുമാണ്. വാഴപ്പഴം പൊട്ടാസ്യത്തിന്റെയും ജീവകങ്ങളുടെയും കലവറയാണ്.
വാഴപ്പിണ്ടി ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. വാഴപ്പിണ്ടിയില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനത്തിന് ഏറെ സഹായകമാണിത്.
ഒരു ഗ്ലാസ് വാഴപ്പിണ്ടി ജ്യൂസ് കുടിക്കുന്നത് മൂത്രനാളിയിലെ അണുബാധ മൂലം ഉണ്ടാകുന്ന അസ്വസ്ഥതയും വേദനയും കുറയ്ക്കാനും ഇത് സഹായിക്കും.
ഉപാപചയ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഏറെ മികച്ചതാണ് വാഴപ്പിണ്ടി. ഇതില്‍ വളരെ കുറച്ച് കാലറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അത് കൊണ്ട് തന്നെ ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വാഴപ്പിണ്ടി ജ്യൂസായോ അല്ലാതെയോ കഴിക്കാം.
ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളര്‍ച്ച തടയാന്‍ വാഴപ്പിണ്ടി വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടുന്നു.