അഞ്ചിതളുള്ള നല്ല വെള്ള പൂക്കളാണ് മര മുല്ലക്ക് . പൂക്കൾ കുലയായി ഉണ്ടാകുന്ന ഒരു ഔഷധ സസ്യം . ഇലക്കും പൂവിനും എല്ലാം സുഗന്ധം.ഇത് കരിവെപ്പുമായി സാമ്യമുള്ളതു കൊണ്ട് കാട്ടുകറിവേപ്പ് എന്ന് വിളിക്കും.
കാമിനിമുല്ല എന്നും പേരുണ്ട്.
(ശാസ്ത്രീയനാമം: Murraya paniculata).
ഈ ചെടി ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. ഇന്ത്യൻ വംശജയാണ് . കുറ്റിച്ചെടിയായി വളർത്താവുന്നതാണ് . ബോൺസായ് ആക്കിയും വളർത്താം. എല്ലാക്കാലത്തും പൂക്കളുണ്ടാകും.