भद्रवेरादि कषायं
( चि मञ्ज वा व्या चि )
भद्रांशुमत्यौद्विबलेक्षुकाण्डं
श्रीतालवंशच्छदयष्टितिक्ता
द्राक्षा सरास्ना सुरदारु बिल्वं
एभिः श्रृतं वातविकारहारी ॥
आनाहं पार्श्वशूलञ्च
हिध्मा चैव विनाशयेत् ॥
ഭദ്രാ = ചെറൂള വേർ
അംശുമതികൾ = ഓരിലയും
മൂവിലയും
ദ്വിബലകൾ = കുറുന്തോട്ടി, വൻ
കുറുന്തോട്ടി
ഇക്ഷുകാണ്ഡം = കരിമ്പ്
ശ്രീതാലം = ഈറമ്പനക്കൂമ്പ്
വംശച്ഛദം = മുളങ്കൂമ്പ്
യഷ്ടി = ഇരട്ടിമധുരം
തിക്താ = കടുകുരോഹിണി /
പുത്തിരിചുണ്ട വേർ
ദ്രാക്ഷാ = മുന്തിരിങ്ങ
രാസ്നാ = അരത്താ
സുരദാരു = ദേവതാരം
ബില്വം = കൂവളത്തിൻ വേര്
☆☆☆☆☆☆☆☆☆☆
ഗുണപാഠം
അമൃത്
അമൃതിന്റെ രസം കയ്പ്പു
പാകത്തിങ്കലെരിച്ചുമാം
വാതവും ഗുന്മവും പിത്തം
കഫവും കൃമിയും പനി
ദാഹശ്രമഭ്രമാദിക്കും
സരണത്തിനുമുത്തമം
तिक्तामृता त्रिदोषध्नी
ग्राहिण्युष्णा रसायनी ।
जीवनी ज्वरतृट्दाह
कामिला वातरक्तनुत् ॥
फल गुणम्
अमृताया: फलं वृष्यं
वातपित्तहरं सरम् ॥