അമൃതാരജന്ന്യാദി കഷായം
( സ.യോ.വിസർപ്പവിസ്ഫോടം )
അമൃതാരജനീനിംബയാഷരോഗാതോയദൈ പഥ്യാധാതീവൃഷഭ ക്വാഥ ! ശീതപിത്തനിബർഹണഃ
ചിറ്റമൃത് , വരട്ടുമഞ്ഞൾ , വേപ്പിൻതൊലി , കൊടിത്തൂവവേര് , കൊട്ടം , മൂത്തങ്ങക്കിഴങ്ങ് മൊരിനീക്കി കടുക്കത്തൊണ്ട് , നെല്ലിക്കത്തൊണ്ട് , ആടലോടകവേര് , എന്നിവകൊണ്ടുള്ള കഷായം ശീതപിത്തം എന്ന രോഗത്തെ ഇല്ലാതാക്കും.