तैलं वा मधुकद्राक्षापिप्पलीकृमिनुत्फलैः ॥ ३७
हंसपाद्याश्च मूलेन पक्वं नस्तो निषेचयेत् । "
( अ हृ स्वरसादचिकित्सितम् )
" ബദരീപത്രകല്ക്കം വാ
ഘൃതഭൃഷ്ടം സസൈന്ധവം
തൈലം വാ മധുകദ്രാക്ഷാ
പിപ്പലീകൃമിനുൽഫലൈഃ
ഹംസപാദ്യാശ്ച മൂലേന
പക്വം നസ്തോ നിഷേചയേൽ."
ലന്തയില അരച്ച് നെയ്യിൽ വറുത്ത്
ഇന്തുപ്പ ചേർത്ത് സേവിക്കുന്നതും
സ്വരസാദഹരമാകുന്നു. ഇരട്ടിമധുരം,
മുന്തിരിങ്ങ , തിപ്പലി , വിഴാലരി , മല
ങ്കാരയ്ക്ക , ചെറുപ്പുള്ളടിവേര് ഇവ
ചേർത്ത് കാച്ചിയ എണ്ണ നസ്യം ചെയ്യു
ന്നതും സ്വരസാദഹരമാകുന്നു.