शिरोभ्यञ्जनगण्डूषप्रस्रवाञ्जनवर्चसाम् ॥२८
दन्तकाष्ठस्य हासस्य योज्योऽन्तेऽसौ द्विबिन्दुकः।"
( अ ह्र नस्यविधि )
" നിശാഹർഭുക്തവാന്താഹഃ സ്വപനാധ്വശ്രമരേതസാം
ശിരോഭ്യഞ്ജനഗണ്ഡൂഷ
പ്രസ്രവാഞ്ജനവർച്ചസാം
ദന്തകാഷ്ഠസ്യ ഹാസസ്യ
യോജ്യോന്തേസൌദ്വിബിന്ദുകഃ"
രാത്രി , പകൽ , ഭക്ഷണം , വമനം,
പകലുറക്കം , വഴിനടപ്പ് , വ്യായാമം , മൈഥുനം ,ശിരോഭ്യംഗം ,ഗണ്ഡൂഷം ,
മൂത്രവിസർജ്ജനം , അഞ്ജനം ,
മലവിസർജ്ജനം, ദന്തധാവനം , ചിരി
ഇങ്ങനെ പതിനഞ്ചുകാലങ്ങളുടെ അവസാനത്തിൽ ദ്വിബിന്ദുകമായ
പ്രതിമർശനസ്യം ഹിതമാണ്.