പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ് മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്.
ശരീരത്തിനാവശ്യമായ ആന്റി ഓക്സിഡന്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ മത്തങ്ങയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ആല്‍ഫാ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍, നാരുകള്‍, വിറ്റാമിന്‍ സി, ഇ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ കലവറയാണ് മത്തങ്ങ.
ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയിൽ ഏറ്റവും താഴ്ന്നതാണ്. എന്നാൽ, നാരുകളുടെ അളവ് വളരെ കൂടുതലുമാണ്. അരക്കപ്പ് മത്തങ്ങയിൽ കലോറിയുടെ അളവ് 40 ആണ്.