മത്തങ്ങ (ശാസ്ത്രീയനാമം: Cucurbita maxima )


പന്തലിലല്ലാതെ നിലത്ത് പടർത്തിവളർത്തുന്ന ഒരു പച്ചക്കറിയിനമാണ്‌ മത്തൻ അഥവാ മത്തങ്ങ.(ശാസ്ത്രീയനാമം: Cucurbita maxima ). ജീവകം എ കൂടുതലായി അടങ്ങിയതും വെള്ളരിവർഗ്ഗത്തിൽ പെട്ടതുമായ ഒരു പച്ചക്കറിയാണ്‌.

 ശ​രീ​ര​ത്തി​നാ​വ​ശ്യ​മായ ആ​ന്‍റി ഓക്‌​സി​ഡ​ന്റു​കള്‍, വി​റ്റാ​മി​നു​കള്‍, ധാ​തു​ക്കള്‍ എ​ന്നിവ മ​ത്ത​ങ്ങ​യില്‍ ധാ​രാ​ളമായി അ​ട​ങ്ങി​യി​ട്ടു​ണ്ട്. ആല്‍​ഫാ ക​രോ​ട്ടിന്‍, ബീ​റ്റാ ക​രോ​ട്ടിന്‍,​ നാ​രു​കള്‍, വി​റ്റാ​മിന്‍ സി, ഇ, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വയുടെ കലവറയാണ് മ​ത്ത​ങ്ങ.

ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പച്ചക്കറിയാണ് മത്തങ്ങ. മത്തങ്ങയിൽ ഏതാണ്ട് 90 ശതമാനം വെള്ളമാണ്. അതുകൊണ്ടുതന്നെ, കലോറിയിൽ ഏറ്റവും താഴ്ന്നതാണ്. എന്നാൽ, നാരുകളുടെ അളവ് വളരെ കൂടുതലുമാണ്. അരക്കപ്പ് മത്തങ്ങയിൽ കലോറിയുടെ അളവ് 40 ആണ്. 

Comments