(അനുഭൂതം)
ത്രിഫലാമധുകം ചൈവ
പ്രത്യേകം പലഭാഗികം I
കാരവീ ദ്വിപലം ചാഥ
സർവ്വൈസ്തുല്യം മധുസ്നു
ഹീ II
ചൂർണിതം മധുനാലിഹ്യാത്
തിക്തകേണഘൃതേന വാ I
കർഷാംശം തന്നിഹന്ത്യാശു
കണ്ഡൂകുഷ്ഠവിസർപ്പകാൻ
കടുക്കതൊണ്ട് 1 ഭാഗം
നെല്ലിക്കതൊണ്ട് 1 ഭാഗം
താന്നിക്കാതൊണ്ട് 1 ഭാഗം
ഇരട്ടിമധുരം 1 ഭാഗം
കരിഞ്ചീരകം 2 ഭാഗം
പാവ് ( ശു) 6 ഭാഗം
പ്രത്യേകം പൊടിച്ച് ശീല
പ്പൊടിയിടുക