രണ്ടുതരം. വെളുപ്പുനിറത്തിലും സ്വർണ്ണവർണ്ണത്തിലും. സ്വർണ്ണവർണ്ണത്തിലെ ശംഖുപൊടിതാരം ഗുരുത്വത്തോടും സ്നിഗ്ദ്ധതയോടും കൂടിയതാണ്. ഇത് ഔഷധയോഗ്യമാണ്.
വാതം, കൃമി, കഫം, വീക്കം, അർശസ്സ്, മഹോദരം, ആധ്മാനം, വ്രണം, ജ്വരം എന്നിവയെ ശമിപ്പിക്കും. ഛർദ്ദി, മൂത്രകൃഛ്റം, പ്രമേഹം എന്നിവ ഉണ്ടാക്കും. മലത്തെ ഇളക്കും. നിറം ഉണ്ടാകും.
ശുദ്ധിക്രമം - ശംഖുപൊടിതാരം ചുക്കുകഷായത്തിൽ മൂന്നു തവണ ഭാവന ചെയ്താൽ ശുദ്ധിയാകും.
കൂടുതൽ വിവരത്തിന്- രസരാജചിന്താമണി