ചുക്കു്, മുളകു്, തിപ്പലി ഇവ മൂന്നും ചേർന്നതാണ് ത്രികടു ഇവയുടെ ഗുണങ്ങൾ ഞാൻ താഴെ പറയുന്നു.
)ചുക്ക്
"നാഗരം ദീപനം വൃഷ്യം ഗ്രാഹി
ഹൃദ്യം വിബന്ധനുത്
രുച്യം ലഘു സ്വാദുപാകം
സ്നിഗ്ദ്ധോഷ്ണം കഫവാതജിത്.
തദ്വദാർദ്രകം "
ചുക്ക് ദീപനവും വൃഷ്യവുമാണ് .
മലബന്ധമുണ്ടാക്കും. ഹൃദ്യമാണ്.
സ്രോതോബന്ധത്തെ തീർക്കും .
പാകത്തിൽ മധുരമാണ് . സ്നിഗ്ദ്ധവും
ഉഷ്ണവുമാണ് . കഫവാതങ്ങളെ
ശമിപ്പിക്കും. ഇഞ്ചി ചുക്കിനെപ്പോലെ
തന്നെയാണ് .
2)കുരുമുളക്
"രസേ പാകേ ച കടുകം
കഫഘ്നം മരിചം ലഘു."
കുരുമുളക് രസത്തിലും പാകത്തിലും
കടുവാണ്. കഫത്തെ ശമിപ്പിക്കും.
ലഘുവാണ് .
3)തിപ്പലി
"ശ്ലേഷ്മളാസ്വാദു ശീതാർദ്രാ
ഗുർവീ സ്നിഗ്ധാ ച പിപ്പലി
സാ ശുഷ്കാ വിപരീതാത:
സ്നിഗ്ദ്ധാ വൃഷ്യാ രസേ കടു:
സ്വാദുപാകാനിലശ്ലേഷ്മ
ശ്വാസകാസാപഹാ സരാ
ന താമത്യുപയുഞ്ജീത
രസായനവിധിം വിനാ "
(അ. ഹൃ. സൂ ; അ. സ്വ.വി.)
പച്ചത്തിപ്പലി കഫത്തെ വർദ്ധിപ്പിക്കും.
മധുരവും ശീതവുമാണ് . ഗുരുവും
സ്നിഗ്ദ്ധവുമാണ് .
ഉണങ്ങിയ തിപ്പലി പച്ചത്തിപ്പലിക്ക്
വിപരീതമായ ഗുണത്തോട്
കൂടിയതാണ്. സ്നിഗ്ദ്ധവും
വൃഷ്യവുമാണ്. കടുരസവും
വിപാകത്തിൽ മധുരവുമാണ് .
വാതം , കഫം , ശ്വാസം , കാസം
ഇവയെ ശമിപ്പിക്കും .
വയറിളക്കുന്നതാണ്.
രസായന വിധി പ്രകാരമല്ലാതെ
തിപ്പലിഅധികമായി
ഉപയോഗിക്കരുത് .