शर्कराष्टगुणं चूर्णं हिध्माश्वासहरं परम्॥४६
तुल्यं गुडं नागरं च भक्षयेन्नावयेत च "
( अ हृ श्वासहिध्माचिकित्सितम् )
" ശഠീതാമലകീഭാർങ്ഗീ
ചണ്ഡാവാലകപൗഷ്ക്കരം.
ശർക്കരാഷ്ടഗുണം ചൂർണ്ണം
ഹിദ്ധ്മാശ്വാസഹരം പരം
തുല്യം ഗുഡം നാഗരം ച
ഭക്ഷയേന്നാവയേത ച"
കച്ചോലക്കിഴങ്ങ് , കീഴാർനെല്ലിവേര്,
ചെറുതേക്കിൻവേര്, ചണ്ണക്കിഴങ്ങ് ,
ഇരുവേലി , പുഷ്ക്കരമൂലം ഇവ
ചൂർണ്ണമാക്കി എട്ടിരട്ടി പഞ്ചസാരയും
ചേർത്ത് സേവിച്ചാൽ ഹിദ്ധ്മയും
ശ്വാസരോഗവും ശമിക്കും.
ശർക്കരയും ചുക്കും സമം പൊടിച്ച്
സേവിക്കുന്നതും അത് കൊണ്ട് നസ്യം
ചെയ്യുന്നതും ശ്വാസഹിദ്ധ്മാഹരമാണ്.
" लशुनस्य पलाण्डोर्वा मूलं गृञ्जनकस्य वा॥४७
चन्दनाद्वा रसं दद्यान्नारीक्षीरेण नावनम्।
स्तन्येन मक्षिकाविष्ठामलक्तकरसेन वा॥"४८
( अ हृ श्वासहिध्माचिकित्सितम् )
"ലശുനസ്യ പലാണ്ഡോർവാ
മൂലം ഗൃഞ്ജനകസ്യ വാ
ചന്ദനാദ്വാ രസം ദദ്യാൽ
നാരീക്ഷിരേണ നാവനം
സ്തന്യേന മക്ഷികാവിഷ്ഠാ
മലക്തകരസേന വാ ."
വെള്ളുള്ളിയോ ചുവന്നുള്ളിയോ
ചെറിയ ഉള്ളിയോ ചതച്ചു പിഴിഞ്ഞ
നീരോ ചന്ദനമരച്ചു പിഴിഞ്ഞ നീരോ
മുലപ്പാൽ ചേർത്തു നസ്യം ചെയ്താ
ൽ ഹിദ്ധ്മയും ശ്വാസരോഗവും
ശമിക്കും. മുലപ്പാലിലോ അരക്കു
വെച്ചൂറ്റിയ രസത്തിലോ തേനീച്ചയുടെ
കാഷ്ഠം കലക്കി നസ്യം ചെയ്യുന്നതും
നന്ന്.
" कणासौवर्चलक्षारवयस्थाहिङ्गुचोरकैः।
सकायस्थैर्घृतं मस्तुदशमूलरसे पचेत्॥५१॥
तत्पिबेज्जीवनीयैर्वा लिह्यात्समधु साधितम्।"
( अ हृ श्वासहिध्माचिकित्सितम् )
" കണാസൌവർച്ചലക്ഷാര
വയസ്ഥാഹിംഗുചോരകൈഃ
സകായസ്ഥൈർഘൃതം മസ്തു
ദശമൂലരസേ പചേത്
തത്പിബേജ്ജീവനീയൈർവാ
ലിഹ്യാത്സമധു സാധിതം."
ദശമൂലകഷായത്തിൽ നെയ്യും സമം
തൈര് വെള്ളവും ചേർത്തതിൽ
തിപ്പലി , നെല്ലിക്ക , കച്ചോലക്കിഴങ്ങ് ,
കടുക്ക ഇവ കല്ക്കം ചേർത്ത് കാച്ചി
തുവർച്ചില ഉപ്പ് , ചവല്ക്കാരം , കായം
ഇവ പാത്രപാകം ചേർത്തരിച്ച് സേവി
ക്കുക. ജീവനീയഗണൗഷധങ്ങൾ
കല്ക്കം ചേർത്തു കാച്ചിയ നെയ്യ്
തേൻ ചേർത്തു സേവിച്ചാലും
ഹിദ്ധ്മയും ശ്വാസരോഗവും ശമിക്കും.
" अर्धांशेन पिबेत्सर्पिः क्षारेण पटुनाऽथवा॥५५
धान्वन्तरं वृषघृतं दाधिकं हपुषादि वा।"
( अ हृ श्वासहिध्माचिकित्सितम् )
Dhanvantara ghrita , vrisha ghrita ,
dadhika ghrita or hapushadi ghrita
should be consumed, mixed with
half its quantity of either kshara
or saindhava , is best for swasahidhma.
" അർദ്ധാംശേനപിബേത്സർപ്പി
ക്ഷാരേണ പടുനാഥവാ
ധാന്വന്തരം വൃഷഘൃതം
ദാധികം ഹപുഷാദി വാ."
ധാന്വന്തരംഘൃതമോ വൃഷഘൃതമോ
ദാധികംഘൃതമോ ഹപുഷാദിഘൃതമോ
പകുതിഭാഗം ചവർക്കാരമോ ഇന്തുപ്പോ
ചേർത്തു സേവിക്കുന്നതും ശ്വാസഹിദ്ധ്മ
ക്ക് നല്ലതാണ്.
" कासश्वासक्षयच्छर्दिहिध्माश्चान्योन्यभेषजैः॥"
( अ हृ श्वासहिध्माचिकित्सितम् )
कास ,श्वास ,क्षय , छर्दि , and हिध्मा should
be treated with therapies indicated
for one another.
" കാസശ്വാസക്ഷയച്ഛർദ്ദി
ഹിദ്ധ്മാശ്ചാന്യോന്യഭേഷജൈഃ"
കാസം , ശ്വാസരോഗം , ക്ഷയം ,
ഛർദ്ദി, ഹിദ്ധ്മാ എന്നീ രോഗങ്ങൾ
അന്യോന്യം ഭേഷജങ്ങളെക്കൊണ്ട് ചികിത്സിക്കാവുന്നവയാകുന്നു. ഒരു
രോഗത്തിന് പറഞ്ഞ മരുന്നുകൾ
അവസ്ഥാനുസരണം മറ്റു രോഗ
ങ്ങൾക്കും ശീലിപ്പിക്കാം.
( श्वासहिध्माचिकित्सितं नाम चतुर्थोऽध्यायः समाप्तः)