ഷഡംഗ കഷായം ( ഷഡംഗ പാനീയം ) - - - - - - - - - - - - - - - - -
1. മുത്തങ്ങാക്കിഴങ്ങ് ( ആരും മൊരിയും കളഞ്ഞ്)
2 ചന്ദനം.
3 ചുക്ക് ( മൊരി കളഞ്ഞ് )
4. ഇരുവേലി
5. പർപ്പടകപ്പുല്ല്
6. രാമച്ചം ഇവ 10 ഗ്രാം വീതം കഴുകി ചതച്ച് 960 ml വെളളത്തിൽ കഷായം വെച്ച് കുറുക്കി പകുതി ആക്കി 50 ml വീതം രണ്ടോ മൂന്നോ നേരം ഭക്ഷണത്തിന് മുമ്പ് സേവിക്കുക. ഭക്ഷണം പൊടിയരിക്കഞ്ഞിയോ അതുപോലെ എളുപ്പത്തിൽ ദഹിക്കുന്നതോ ആയിരിക്കണം. പനി തലവേദന ദാഹം മൂക്കൊലിപ്പ് മൂക്കടപ്പ് ചുമ ശ്വാസംമുട്ടൽ ഇവയെ ശമിപ്പിക്കും. ദഹനശക്തി വർദ്ധിപ്പിക്കുന്നു. മറ്റ് രോഗങ്ങളെ പ്രതിരോധിക്കാനും നന്ന്.
"ഘനചന്ദനശുണ്ഠ്യംബു പർപ്പടോശീരസാധിതം- ശീതംതേഭ്യോഹിതംതോയം പാചനംതൃട്ജ്വരാപഹം"
(സഹസ്രയോഗം)
ഘനം = മുത്തങ്ങ. ശുണ്ഠി = ചുക്ക് അംബു = ഇരുവേലി പർപ്പടം = പർപ്പടകപ്പുല്ല് ഉശീരം = രാമച്ചം.