नीलीनिशादि तैलं
नीलीनिशेंङ्गुदीक्षीर -
वल्क वैकुण्ठजे रसे ।
तेलं सजंबीररसं
कपालव्याधिनुत्परम् ॥
അമരിയില, പച്ചമഞ്ഞൾ, ഓടയില, നാല്പാമ
രതൊലി, തുമ്പസമൂലം ഇവ സമം ഇടിച്ചു
പിഴിഞ്ഞരിച്ച നീര് നാലിടങ്ങഴിയിൽ ഒരിട
ങ്ങി എണ്ണ, നാലു നാഴി ചെറുനാരങ്ങനീര്
ഇവ കൂട്ടിക്കാച്ചി അരക്കിലമർന്ന പാകത്തി
ലരിക്കുക. (സഹസ്രയോഗം )
☆☆☆☆☆☆☆☆☆☆☆☆☆
ഗുണപാഠം
തൃണപഞ്ചമൂലം
ദർഭയും കുശയും നല്ല
കരിമ്പുമമയും വരി
ഇവറ്റിന്നുള്ള വേരഞ്ചും
കൂടീട്ടുതൃണപഞ്ചകം.
ഇതേറ്റം ബൃംഹണം വൃഷ്യം
കർണ്യം പിത്താനിലാപഹം
तृणाख्यं पित्तजित्दर्भ
का शेक्षुशरशालिभि : ।
इत्येवं पञ्चमूलानि
पञ्चोक्तानि मनीषिभि :॥
☆☆☆☆☆☆☆☆☆☆☆☆☆