മരമുല്ല /ഉതിർ മുല്ല

അഞ്ചിതളുള്ള നല്ല വെള്ള പൂക്കളാണ് മര മുല്ലക്ക് . പൂക്കൾ കുലയായി ഉണ്ടാകുന്ന ഒരു ഔഷധ സസ്യം . ഇലക്കും പൂവിനും എല്ലാം സുഗന്ധം.ഇത് കരിവെപ്പുമായി സാമ്യമുള്ളതു കൊണ്ട് കാട്ടുകറിവേപ്പ് എന്ന് വിളിക്കും.  
കാമിനിമുല്ല  എന്നും പേരുണ്ട്.
 (ശാസ്ത്രീയനാമം: Murraya paniculata). 
ഈ ചെടി ഒരു അലങ്കാരവൃക്ഷമായി നട്ടുപിടിപ്പിക്കുന്നു. ഇന്ത്യൻ വംശജയാണ്  . കുറ്റിച്ചെടിയായി വളർത്താവുന്നതാണ് . ബോൺസായ്  ആക്കിയും വളർത്താം. എല്ലാക്കാലത്തും പൂക്കളുണ്ടാകും. 
ചുവന്ന നിറമുള്ള കായ്കൾ.  അതിൽ  ഒന്നോ രണ്ടോ വിത്തുകൾ ഉണ്ടായിരിക്കും.  ഇത് ഭക്ഷിക്കാൻ പക്ഷികൾ വരും.  പക്ഷികൾ തിന്നുന്ന വിത്തുവഴിയാണ് പ്രധാനമായും വംശവർദ്ധനവ് .

Comments