ദൂര്‍വ്വാദി ഘൃതം

ദൂര്‍വ്വാദി ഘൃതം

ചെറുകറുക,ചെങ്ങഴുനീർക്കിഴങ്ങ്, താമരയല്ലി, മഞ്ചട്ടി, ഏലാവാലുകം, വെണ്‍കറുക, രാമച്ചം, മുത്തങ്ങാക്കിഴങ്ങ്, ചന്ദനം, പതുമുകം, ഇവ മൂന്നുകഴഞ്ചുവീതം കല്‍ക്കം ചേര്‍ത്ത് ആട്ടിന്‍നെയ്യും നെയ്യിൽ നാലിരട്ടി കാടിയും കാടിക്കു സമം ആട്ടിന്‍പാലും ചേര്‍ത്തു കാച്ചിയെടുത്തു സേവിക്കുക; ഈ നെയ്‌ സേവിച്ചാല്‍ രക്തം ഛര്‍ദ്ദിക്കുന്നതു ശമിക്കും. നസ്യം ചെയ്താല്‍ മൂക്കില്‍കൂടി രക്തം വരുന്നതുമാറും. ചെവിയില്‍കൂടി രക്തം വരുന്നതിന് ഈ നെയ്‌ ചെവിയില്‍ ഒഴിക്കുകയും ,കണ്ണില്‍കൂടി രക്തം വരുന്നതിന് കണ്ണില്‍ നിറുത്തുകയും, ലിംഗം, ഗുദം ഈ സ്ഥാനങ്ങളില്‍ കൂടി രക്തം വരുന്നതിന് വസ്തി ചെയ്യുകയും, രോമകൂപങ്ങളില്‍ കൂടി രക്തം വരുന്നതിന് ഈ നെയ്യു കൊണ്ട് തേച്ചുകുളിക്കുകയും ചെയ്താല്‍ ശമിക്കും.

Comments