വെള്ളുള്ളി

വെള്ളുള്ളി


ലില്ലിയേസിയേ ഫാമിലിക്കാരനായ അല്ലിയം സറ്റൈവം എന്ന ശാസ്ത്രീയ നാമധാരിയെ അന്നുമുതൽ ബ്രാഹ്മണർ കഴിക്കാറില്ല. ഭാരതത്തിലെങ്ങും കൃഷിചെയ്യപ്പെടുന്ന ഒരു വിളയാണ് വെള്ളുള്ളി . പുളിരസമൊഴിച്ചുള്ള അഞ്ചുരസങ്ങളും ഇതിലുണ്ട്. വാതരോഗികൾക്ക് , പ്രത്യേകിച്ച്, ചലനത്തിനു കുറവുണ്ടാകുന്ന , ശരീരത്തിന് ഗൗരവമുണ്ടാകുന്ന കഫത്തോടുചേർന്ന വാതരോഗങ്ങളിലും, വാതത്തിന്റെ ചലനത്തെ തടയുന്ന ആവരണവാതത്തിലും ഇവന്റെ ഗുണം ഏറ്റവും പ്രസിദ്ധമാണ്.

ലശുനം മേധ്യമാണ്, അതായത് ബുദ്ധിയെ വർദ്ധിപ്പിക്കുന്നതാണെന്ന് എല്ലാഗ്രന്ഥങ്ങളും പറയുന്നു. ഫോളിക്കാസിഡ്‌ അടങ്ങിയിരിക്കുന്നതിനാൽ ഗർഭത്തിന്റെ ആദ്യ ആഴ്ചകളിൽ ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവികാസം ഉറപ്പുവരുത്തുന്ന വെള്ളുള്ളി കൊളസ്ട്രോൾ കുറച്ച് തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിച്ച് മുതിർന്നവരിലും ബുദ്ധിയെ മങ്ങാതെകാക്കുന്നു. ലശുനം പാലിൽ കാച്ചി ഉപയോഗിക്കുന്ന ലശുന ക്ഷീരം വാതരോഗങ്ങൾക്കൊപ്പം കരൾ, പ്ലീഹാവൃദ്ധി കുറയ്ക്കുന്നതും സ്ത്രീരോഗങ്ങളിൽ ഫലം തരുന്നതുമാണ്.

ദഹനത്തിന് കോശങ്ങളുടെ തലത്തിൽതന്നെ കുറവുണ്ടാകുന്ന ആമവാതം എന്ന അവസ്ഥയിലും ലശുനം എന്ന വെള്ളുള്ളി വിശിഷ്ട ഔഷധമാണ്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കുറയ്ക്കുന്നതിനാൽ പ്രമേഹരോഗികൾക്ക് പത്ഥ്യമാണ്. സ്നിഗ്ദത, ഉഷ്ണവീര്യം, മലത്തെ ഇളക്കുന്ന സ്വഭാവം ഇവ മൂലം അർശസുള്ളവർക്കും നന്ന്. റുമറ്റോയിഡ് ആർത്രയിറ്റിസ് എന്ന രക്തപരിശോധനയിലൂടെ വാതമെന്ന് ഉറപ്പിക്കാവുന്ന അവസ്ഥയിൽ വെള്ളുള്ളിയിലെ അല്ലിൻ എന്ന രാസവസ്തു ഗുണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ്. നേരിട്ട് ഹൃദയദൗർബല്യം കൊണ്ടല്ലാതെ കൊളസ്ട്രോൾ മുതലായവ അധികമായതു കൊണ്ടുണ്ടാകുന്ന BP (രക്താതിമർദ്ദ ) രോഗികൾക്ക് കറിവേപ്പില , വെള്ളുള്ളി, കൊത്തമല്ലി ഇവചേർത്തു തിളപ്പിച്ചവെള്ളം മരുന്നിനൊപ്പം കഴിക്കാൻ കൊടുത്താൽ മരുന്നിന്റെ ഡോസ് ക്രമേണ കുറയ്ക്കാൻ കഴിയും. രക്തദുഷ്ടി ഉള്ളവരും ചുട്ടുനീറ്റൽ , പുളിച്ചു തികട്ടൽ എന്നിവ പോലുള്ള പിത്ത പ്രധാന ദുഷ്ടികൾ ഉള്ളവരും ഒരു കാരണവശാലും വെള്ളുള്ളി ഉപയോഗിക്കാൻ പാടില്ല എന്നതിനാൽ നിങ്ങളുടെ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമെ വെളുത്തുള്ളി രോഗാവസ്ഥകളിൽ ഉപയോഗിക്കാവു.

അമൃതിൽ നിന്നുയിർ കൊണ്ടതായതിനാൽ ഏറ്റവും രസായനമായ ഒരുമരുന്നാണ് വെളുത്തുള്ളി. പക്ഷെ സേവിക്കുന്നതിനു മുൻപ് നെയ്യു കഴിച്ച് ശരീരം സ്നിഗ്ദമാക്കി വയറിളക്കി ശുദ്ധമാക്കിവേണം കഴിക്കാൻ . അത് കഫരോഗികളിൽ ഹേമന്ദം, ശിശിരം, വസന്തം ഈ ഋതുക്കളിലും, വാത രോഗികളിൽ വർഷ കാലത്തുമാണ് ചെയ്യേണ്ടത്. ചൂടുകാലത്തെ ഉപചാരങ്ങളും ശ്രദ്ധയും പരിചരണവും ചെയ്തു കൊണ്ട് ഏതു കാലത്തും അത്യാവശ്യമെങ്കിൽ കഴിക്കാം. അമിതമായി വെള്ളം കുടിക്കുന്ന ശീലമുള്ളവർ, ദിവസവും പാൽ കുടിക്കുന്നവർ, അമിതമായി ശർക്കര ചേർന്നവ ഭക്ഷിക്കുന്നവർ എന്നിവർക്ക് ഉള്ളിരസായനം നൽകരുത്. മാംസരസം , മദ്യം, പുളിയുള്ള ദ്രവ്യങ്ങൾ ഇവ ഉള്ളിനീരിനൊപ്പം നൽകുന്നതിനാൽ അവ ഉപയോഗിക്കാത്തവരേയും ഉള്ളി രസായന സേവയിൽ നിന്നും ഒഴിവാക്കണം.

Comments