ബൃഹല്‍കണ്ടകാരീ ഘൃതം

ബൃഹല്‍കണ്ടകാരീ ഘൃതം

കണ്ടകാരിചുണ്ട സമൂലം. പലം പതിനാറ്. പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് കുറുന്തോട്ടിവേര്, ചുക്ക്, കുരുമുളക്,തിപ്പലി, വിഴാലരിപ്പരിപ്പ്, കച്ചോലക്കിഴങ്ങ്, കൊടുവേലിക്കിഴങ്ങ്, തുവര്‍ച്ചിലക്കാരം, ചവര്‍ക്കാരം, കൂവളക്കായുടെമജ്ജ, നെല്ലിക്കാത്തോട്, പുഷ്കരമൂലം, ചുവന്ന തഴുതാമവേര്, ചെറുവഴുതിനവേര്, കടുക്കാത്തോട്, ജീരകം, മാതളത്തോട്, കാട്ടുമുളകിൻവേര്, കൊടിത്തൂവവേര്, ഞെരിഞ്ഞാമ്പുളിക്കിഴങ്ങ്, കര്‍ക്കടകശൃംഗി, കീഴാനെല്ലി, ചെറുതേക്ക്, അരത്ത, ഞെരിഞ്ഞിൽ, ഇവ കല്‍ക്കമായി ഇടങ്ങഴി നെയ്‌ കാച്ചി സേവിക്കുക; സകല കാസങ്ങളും, ഇക്കിള്‍, ശ്വാസം, കഫവ്യാധി, ഇവയും ശമിക്കും. 

Comments