നാഗബലാ ഘൃതം

നാഗബലാ ഘൃതം

വലിയ കുറുന്തോട്ടിവേര് തുലാം ഒന്ന്( നൂറുപലം) പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ചു നാലിടങ്ങഴിയാക്കി പിഴിഞ്ഞരിച്ച് നാലിടങ്ങഴി നെയ്യും നാലിടങ്ങഴി പാലുംചേര്‍ത്ത് വലിയകുറുന്തോട്ടിവേര്, കുറുന്തോട്ടിവേര്, ഇരട്ടിമധുരം, തഴുതാമവേര്, പുണ്ഡരീകക്കരിമ്പിന്‍വേര് , കുമിഴിന്‍വേര്, മുരള്‍മരത്തിന്‍കായുടെ മജ്ജ, നായ്ക്കരണയരി, അമുക്കരം, വെണ്‍കറുക, ശതാവരിക്കിഴങ്ങ്, മേദ, മഹാമേദ, ഞെരിഞ്ഞിൽ, താമരവളയം, താമരനൂല്, താമരക്കിഴങ്ങ്, വന്‍കൊട്ടക്കിഴങ്ങ്,നീര്‍മുത്തങ്ങാ, ഇവ അരപ്പലം വീതം കല്‍ക്കം ചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക ; ഈ നാഗബലാ സര്‍പ്പിസ്സ് രക്തപിത്തം, ഉരഃക്ഷതം, ക്ഷയം, ചൂട്, തലകറക്കം, ഇവയെ ശമിപ്പിക്കും ; ബലം, പുഷ്ടി, ഓജസ്സ്, ആയുസ്സ്, ഇവയെ വര്‍ദ്ധിപ്പിക്കും; ജരയെ ശമിപ്പിക്കും. ഈ ഘൃതം ആറുമാസം മുടങ്ങാതെ സേവിച്ചാല്‍ വൃദ്ധനും യുവാവായിത്തീരും .

Comments