മഹാപൈശാചിക ഘൃതം

മഹാപൈശാചിക ഘൃതം

ജടാമാഞ്ചി, കടുക്കാത്തോട്, മാഞ്ചി, ഓരിലത്താമര, നായ്ക്കരുണവേര്, വയമ്പ്, ബ്രഹ്മി, മുഞ്ഞവേര്, അകില്‍, കച്ചോലക്കിഴങ്ങ്, കടുകുരോഹിണി, കാകോളി, നിലപ്പനക്കിഴങ്ങ്, കൊത്തമ്പാലരി, ശതകുപ്പ, കുമിഴിന്‍വേര് (കോലരക്കെന്നും പക്ഷം), ശതാവരിക്കിഴങ്ങ്, നെല്ലിക്കാത്തോട്, അരത്ത, ചിറ്റരത്ത (ഓരിലയെന്നും മൂവിലയെന്നും പക്ഷം),നറുനീണ്ടിക്കിഴങ്ങ്, പാല്‍വളളിക്കിഴങ്ങ്, തേക്കിടവേര്, ഞവരനെല്ലിന്‍വേര്, ഇവ നെയ്യുടെ നാലിലൊരുഭാഗം കല്ക്കമെടുത്ത് നെയ്യുടെ നാലിരട്ടിവെളളത്തില്‍ അരച്ചുകലക്കി നെയ്‌ ചേര്‍ത്തു കാച്ചിയരിച്ചുവച്ചിരുന്നു സേവിക്കുക; നാലാംമുറപ്പനി , ഉന്മാദം, ഗ്രഹപീഡ, അപസ്മാരം, ഇവ ശമിക്കും. ധാരണാശക്തി, ബുദ്ധിശക്തി, ഓര്‍മ്മ, ഇവ വര്‍ദ്ധിക്കും. ബാലന്മാര്‍ക്കു ശരീരപുഷ്ടി ഉണ്ടാകും. ഇതിനു മഹാപൈശാചികഘൃതമെന്നു പേര്‍

Comments