ആരോഗ്യപരിപാലനത്തിന് ചില നിർദേശങ്ങൾ

ആരോഗ്യപരിപാലനത്തിന് ചില നിർദേശങ്ങൾ 
===================================
1) രാവിലെയും വൈകുന്നേരവും അരമണിക്കൂർ വീതം സൂര്യപ്രകാശമേൽകുന്നത് നല്ലതാണ്.
2) മാംസഭോജിയോ സസ്യഭോജിയോ ആവാതെ രണ്ടും ആവശ്യാനുസരണം ഉപയോഗിക്കുക.
3) പച്ചക്കറികൾ നന്നായി കഴുകിയ ശേഷമാണ് അരിയേണ്ടത് . അരിഞ്ഞശേഷം കഴുകരുത്.
4) കൈകാലുകൾ നന്നായി നിവർത്തി വെച്ച് മലർന്ന് കിടക്കുക. അല്ലെങ്കിൽ അല്പം വലത് വശത്തേക്ക് ചെരിഞ്ഞ് കിടക്കുക . കമഴ്ന്ന് കിടക്കുന്നത് നല്ലതല്ല .
5) ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കരുത് . ഒരുമണിക്കൂർ മുമ്പോ പിൻമ്പോ വെള്ളം കുടിക്കുക .
6) ഭക്ഷണത്തിൽ സമയനിഷ്ട പാലിക്കുക .
7) ദിവസം രണ്ടുനേരം കുളിക്കുക . അഴുക്കുകളിൽ നിന്നും ശരീരത്തെ ശുദ്ധമായി നിർത്തുക .
8) ശുദ്ധ വായു ശ്വസിക്കുക.
9) സ്വാർത്ഥത , അസൂയ , പക , അഹങ്കാരം എന്നിവ മനസ്സിന് സംഘർഷാവസ്ഥയെ ഉണ്ടാക്കുന്നു .
10) ദിവസേനെ ഒരു നിശ്ചിതസമയത്ത് വ്യായാമം ചെയ്യുക.

Comments