വേനല്ക്കാലത്ത് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വേനല്ക്കാലത്ത് ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 

1,എരിവ് ,പുളി, ഉപ്പ് എന്നിവ പരമാവധി കുറയ്ക്കണം..

2,കഞ്ഞി പോലെ ദ്രവരൂപത്തിലുള്ള ഭക്ഷണം കൂടുതല്‍ കഴിയ്ക്കണം.

3,എണ്ണയില്‍ വറുത്ത പലഹാരം അമിതമായി ഉപയോഗിക്കരുത്.

4,ശുദ്ധമായ പഴവര്ഗ്ഗങ്ങള്‍ നന്നായി ഉപയോഗിക്കുക..

5,വെയിലത്തു നിന്ന് കയറി വന്നാലുടന്‍ തണുത്ത ആഹാരം കഴിയ്ക്കരുത്. പെട്ടെന്ന് തണുത്ത ആഹാരം അകത്തേയ്ക്ക് ചെല്ലുമ്പോള്‍ തണുപ്പ് തുലനം ചെയ്യാന്‍ വേണ്ടി കൂടുതല്‍ ചൂട് ശരീരം ഉല്പ്പാ ദിപ്പിക്കുന്നു.ഇത് അസുഖങ്ങള്ക്ക് കാരണമാകാം..

6,മത്സ്യ-മാംസാദികളുടെ ഉപയോഗം പരമാവധി കുറയ്ക്കുക..

7,രാത്രി നേരത്തേ തന്നെ ആഹാരം കഴിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കണം..!

8,ഉപ്പിട്ട നാരങ്ങാ വെള്ളമോ , മല്ലിയില, നാരകത്തില, കറിവേപ്പില, പച്ചമുളക്,ഇഞ്ചി,എന്നിവ ഇട്ടു തയ്യാറാക്കിയ സംഭാരമോ കുടിയ്ക്കുവാന്‍ ഉപയോഗിക്കുക.

9,മുത്തങ്ങ,ഇരുവേലി,രാമച്ചം,മല്ലി,പര്പ്പനടകപ്പുല്ല്,പതിമുഖം എന്നിവ ഇട്ടു തിളപ്പിച്ചാറിയ വെള്ളം കുടിയ്ക്കുന്നതും നല്ലതാണ്..

10,പഴങ്കഞ്ഞി ആഹാരത്തില്‍ ഉള്പ്പെടുത്തുന്നത് വേനല്ക്കാലത്ത് വളരെ നല്ലതാണ്.

Comments