പടോലാദി ഘൃതം

പടോലാദി ഘൃതം

പടവലതണ്ട്, വേപ്പിന്‍ത്തൊലി ,കടുകുരോഹിണി, മരമഞ്ഞൾത്തൊലി, രാമച്ചം ,ത്രിഫലത്തോട്, ആടലോടകവേര്, കൊടിത്തൂവവേര്, ബ്രഹ്മി, പർപ്പടകപ്പുല്ല്, ഇവ ഒരുപലം വീതം. പച്ചനെല്ലിക്ക ഇടങ്ങഴി ഒന്ന്. ഇവയെല്ലാം കൂടി പതിനാറിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് ഇടങ്ങഴിനെയ്യും ചേര്‍ത്തു കല്‍ക്കത്തിനു മുത്തങ്ങാക്കിഴങ്ങ്, പുത്തരിച്ചുണ്ടവേര്, ഇരട്ടിമധുരം, കുടകപ്പാലയരി,ഇരുവേലി,ചന്ദനം, ചെറുതിപ്പലി, ഇവ അരപ്പലം വീതം അരച്ചുചേര്‍ത്തു കാച്ചിയരിച്ചു സേവിക്കുക; നാസാരോഗങ്ങള്‍, കര്‍ണ്ണരോഗങ്ങള്‍,നേത്രരോഗങ്ങള്‍ ഇവയും വിദ്രധി, ജ്വരം, ദുഷ്ടവ്രണം, വിസര്‍പ്പം, അപചി, കുഷ്ഠം, മാലക്കണ്ണ്, തിമിരം, മുതലായവയും ശമിക്കും.


Comments