ധാന്വന്തര ഘൃതം

ധാന്വന്തര ഘൃതം

ദശമൂലം, കച്ചോലക്കിഴങ്ങ്, നാഗദന്തിവേര്, ദേവതാരം, ചുവന്നതഴുതാമവേര്, വെളുത്തതഴുതാമവേര്, കളളിപ്പാലവേര്, എരുക്കിലവേര്, കടുക്കാത്തോട്, നീലക്കടമ്പിന്‍വേര്, ചേര്‍ക്കുരു, പുങ്കിന്‍വേരിലെത്തൊലി, നീര്‍മാതളവേര്, കാട്ടുതിപ്പലിവേര്, പുഷ്കരമൂലം (വെളളക്കൊട്ടം), ഇവ പത്തുപലം വീതം. യവം, ലന്തക്കുരു, പഴമുതിര, ഇവ ഇടങ്ങഴി വീതം. ഇവ ഇരുനൂററിനാല്‍പതിടങ്ങഴി വെളളത്തില്‍ കഷായം വച്ച് നാലൊന്നാക്കി പിഴിഞ്ഞരിച്ച് അത്തിത്തിപ്പലി, തിപ്പലി, കാട്ടുമുളകിൻവേര്, വയമ്പ്, ആറ്റുവഞ്ചിവേര്. (കാനാഞ്ചി) പെരുന്തുമ്പവേര്,ത്രികൊല്പ്പക്കൊന്ന, വിഴാലരി, കമ്പിപ്പാലവേര്, ചെറുതേക്ക്, ചുക്ക്, ഇവ കല്‍ക്കമായി അരച്ചുകലക്കി ഇടങ്ങഴി നെയ്‌ ചേര്‍ത്ത് കാച്ചിയരിച്ചു സേവിക്കുക. (യവം, ലന്തക്കുരു, പഴമുതിര, ഇവ വച്ചൂറ്റി രസമെടുത്തുവേണം ചേര്‍ക്കുവാന്‍) പ്രമേഹപിടകകള്‍, പാണ്ഡ്, വിദ്രധി ,ഗുല്മം, അര്‍ശസ്സ്, ക്ഷയം, ശോഫം, കൈവിഷം, മഹോദരം, ശ്വാസം, കാസം, ഛര്‍ദ്ദി, വൃദ്ധി, പ്ളീഹ, വാതരക്തം, കുഷ്ഠം, ഉന്മാദം, അപസ്മാരം, ഇവ ശമിക്കും.  

Comments