ഉഴിഞ്ഞ ദോശ

ഉഴിഞ്ഞ ദോശ   

തമിഴ് നാട്ടില്‍ വളരെ പ്രശസ്തമായ ഒരു ഡിഷ്‌ ആണ് മുടക്കട്രാന്‍ കീര (ഉഴിഞ്ഞ) ദോശ. സാധാരണ പെരുമുട്ടുവാതം, സന്ധി വാതം (Arthirits), നടുവേദന പ്രത്യേകിച്ചും മെലിഞ്ഞ സ്ത്രീകളില്‍ കണ്ടു വരുന്നത്, ഇവര്‍ ചികിത്സക്ക് വരുമ്പോള്‍ അവര്‍ക്ക് പല തരം ആഹാര ക്രമീകരണം ഉപദേശിക്കുന്നതോടൊപ്പം ഇതും പറയാറുണ്ട്‌. അനുഭവത്തില്‍ ചിലരത് ചിട്ടയായി തുടരുമ്പോള്‍ അവരുടെ ബുദ്ധിമുട്ടുകള്‍ക്ക് നല്ലൊരു വ്യത്യാസം കണ്ടു വരുന്നു. ആഴ്ച്ചയില്‍ രണ്ടോ മൂന്നോ തവണ ഉപയോഗിക്കണം. ചുട്ട ദോശക്ക് ഇളം പച്ചനിറം കിട്ടും, നല്ല രുചിയും.

ദോശ ഉണ്ടാക്കുന്ന മാവില്‍ (ഒരു കപ്പ്) കൊത്തി അരിഞ്ഞ പച്ച ഉഴിഞ്ഞ (ഒരു കപ്പ്) അരച്ച മിശ്രിതം ചേര്‍ത്ത് അരച്ച്, വേണ്ടുന്ന അളവ് കുരുമുളകും, ഉലുവയും, ജീരകവും പൊടിച്ചത്, ഉപ്പും ചേര്‍ത്ത മാവ് തലേന്ന് രാത്രി തയ്യാറാക്കിയത് കൊണ്ട് ദോശ ഉണ്ടാക്കാം. ഒരു കാര്യം മാത്രം ശ്രദ്ധിക്കണം ഉഴിഞ്ഞ വൃത്തിയുള്ള സ്ഥലത്തില്‍ നിന്നും പറിച്ചു, രണ്ടോ തവണ നന്നായി ശുദ്ധ ജലത്തില്‍ കഴുകിയ ശേഷം തണ്ട് മാറ്റി ഇല മാത്രം വേറെ എടുത്ത് ഉപയോഗിക്കുക, അത് കൂടാതെ നന്നായി അരക്കുകയും വേണം.  
പല തരം ശരീര വേദനകള്‍, സന്ധി വാതം, എന്നിവയ്ക്ക് വിശേഷവും, ശോധന ഉണ്ടാക്കുവാനും ഇത് നന്ന് എന്ന് പറയുന്നു.

ഉഴിഞ്ഞ ഒരു മികച്ച Anti oxidant, anti inflammatory, anti arthritic ആണ് എന്ന് പല ശാസ്ത്രീയ പഠനങ്ങളും തെളിയിച്ചു കഴിഞ്ഞതാണ്, ഈ സസ്യത്തില്‍ അടങ്ങുന്ന luteolin-7-O-glucuronide, apigenin-7-O-glucuronide, chrysoeriol എന്ന ബയോ തന്മാത്രകള്‍ (Bio molecules) വാത രോഗങ്ങളില്‍ (Rheumatic diseases) മികച്ച ഫലം നല്‍കും എന്നത് ശാസ്ത്ര വശം.


Comments