കഞ്ഞിവെള്ളം വെറുതെ കളയല്ലേ
ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ശീവമാക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍ ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക് എത്തുന്നത് എന്നാണ് സത്യം. നമ്മള്‍ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ നാട്ടില്‍ പരമ്ബരാഗതമായി ഉപയോഗിച്ചു വരുന്ന എനര്‍ജി ഡ്രിങ്കാണ് കഞ്ഞിവെള്ളം. എന്നാല്‍ പുതുതലമുറ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍ പരിശോധിക്കാം. 1. മലബന്ധത്തിന് പ്രതിവിധി: കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. 2. വയറിളക്കവും ഛര്‍ദ്ദിയും: വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്ബോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. 3. വൈറല്‍ ഇന്‍ഫെക്ഷന്‍: വൈറസ് ബാധ മൂലമുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. 4. ചര്‍മ്മം ചുളുങ്ങുന്നത് തടയും: കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്ബോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്. 5. എക്‌സിമ പ്രതിരോധിക്കും: എക്‌സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച് തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. 6. മുടിയുടെ ആരോഗ്യത്തിന: മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു പ്രതിവിധിയാണ്. അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച് തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW