ജീവകം
ശാസ്ത്രനാമം Crepidium resupinatum
സംസ്കൃതം പേര് : ജീവക (जीवक )
ഓർക്കിഡേസീ സസ്യകുടുംബത്തിലെ ക്രെപ്പിഡിയം ജനുസിൽപ്പെട്ട സപുഷ്പി സസ്യ സ്പീഷീസാണ് ജീവകം. പച്ചിലപ്പെരുമാൾ എന്നും അറിയപ്പെടുന്നു. അർദ്ധ നിത്യഹരിത വനങ്ങളിലും ഇലകൊഴിയും ഈർപ്പവനങ്ങളിലും കാണപ്പെടുന്ന ഇതിനെ കേരളത്തിൽ വ്യാപകമായി കണ്ടുവരുന്നു. 15 സെമീ വരെ നീളമുള്ള തണ്ട് കീഴ്ഭാഗം വണ്ണം കൂടുതലുള്ളതാണ്. ഇലകൾ അണ്ഡാകൃതിയിൽ പർപ്പിൾ നിറഭേദം ഉള്ളവയാണ്. ഓറഞ്ച് കലർന്ന മഞ്ഞനിറമുള്ള പൂക്കൾ ജൂലൈ സെപ്റ്റംബർ മാസങ്ങളിലാണ് വിരിയുന്നത്.
ആയുർവേദ ഉപയോഗം
അഷ്ടവർഗ്ഗത്തിൽ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണ് ഇത്. ഇതിന്റെ കിഴങ്ങാണ് ഔഷധത്തിനുപയോഗിക്കുന്നത്. അറ്റം കൂർത്ത് വെളുത്തുള്ളിപോലെയുള്ളതും ജലാംശം തീരെയില്ലാത്തതുമാണ്. ഇലക്ക് മധുര രസവും ശീതവീര്യവും ആണ് ഉള്ളത്.
ഔഷധഗുണം
ശരീരത്തിന് ബലവും ,ശുക്ലം, കഫം എന്നിവ ഉണ്ടാക്കുന്ന ഔഷധം കൂടിയാണിത്. കൂടാതെ രക്തക്കുറവ്, ശരീരത്തിന്റെ മെലിച്ചിൽ, അധികമായുള്ള വെള്ളദാഹം, ക്ഷയം, രക്തവികാരം, വാതം എന്നീ അസുഖങ്ങളുടെ ചികിത്സക്കായും ഇത് ഉപയോഗിക്കുന്നു.
Comments
Post a Comment
If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW