കർക്കിടക മാസ ആയോർവേദ ചികിത്സ

കർക്കിടക മാസ ആയോർവേദ ചികിത്സ

..........................................

കേരളത്തിന്‍െറ പരമ്പരാഗത ആരോഗ്യ സംരക്ഷണ മാര്‍ഗമാണ് മഴക്കാലത്തെ കര്‍ക്കിടക ചികിത്സ. ശാരീരികവും മാനസികവുമായി ആരോഗ്യരക്ഷക്ക് പ്രാധാന്യം നല്‍കുന്ന ആയുര്‍വേദം, ഇതിനായി കര്‍ക്കടക ചികിത്സ ഉത്തമമെന്ന് ചൂണ്ടിക്കാട്ടുന്നു. വേനലില്‍ നിന്ന് മഴയിലേക്ക് മാറുന്നതോടെ, ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും.
കർക്കിടകമാസം പണ്ട് പഞ്ഞമാസമായിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ജനവിഭാഗത്തിന് ഇന്നും ഒരു പക്ഷേ അങ്ങനെ ആകാം. 
ശരീരത്തിന്റെ ആരോഗ്യം ക്ഷയിക്കുകുന്ന കര്‍ക്കടകത്തില്‍ മിതമായ ആഹാരവും ആയുര്‍വേദ മരുന്നുകളും കഴിച്ച് ദേഹ ശുദ്ധി വരുത്താറുണ്ട്.
കർക്കടകത്തിൽ അഗ്നിദീപ്‌തികരവും (വിശപ്പുണ്ടാകുന്ന) തൃദോഷശമനങ്ങളുമായ(വാതം, പിത്തം,കഫം ഈ ദോഷങ്ങളുടെ അസന്തുലിതാവസ്ഥയെ പരിഹരിക്കുക ) ആഹാരങ്ങളും ഔഷധങ്ങളും പ്രത്യേകം ശീലിക്കണം.
ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നത് കർക്കടക മാസത്തിൽ കഴിക്കുന്ന കർക്കിടക കഞ്ഞിക്കൂട്ടിനെ കുറിച്ചാണ് ശരീരത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഈ കഞ്ഞി പണ്ടുകാലം മുതലേ  നമ്മുടെ പൂർവ്വികന്മാർ കർക്കിടക മാസത്തീൽ ആരോഗ്യം സംരക്ഷിക്കുവാൻ ഉപയോഗിച്ചിരുന്നു. പൊതുവേ ശരീരത്തിൻറെ ബലം കുറയുന്ന കർക്കിടകമാസത്തിൽ ഈ കഞ്ഞി കുടിച്ചാൽ ശരീരത്തിന് ബലവും ശക്തിയും ആരോഗ്യം വീണ്ടെടുക്കുവാൻ സഹായിക്കും. അതിനാൽ കർക്കിടകമാസത്തിൽ കർക്കിടക കഞ്ഞിക്കൂട്ട് കുറഞ്ഞത് ഒരാഴ്ചയെങ്കിലും കഴിച്ചിരിക്കണം.
മുക്കുറ്റി, കീഴാർനെല്ലി, ചെറൂള, തഴുതാമ, മുയൽചെവിയൻ, കുറുന്തോട്ടി, കറുക, ചെറുകടലാടി, പൂവ്വാങ്കുറുന്തില, കക്കുംകായ, ഉലുവ, ആശാളി - എല്ലാം 5 ഗ്രാം വീതം, മൊത്തം 60 ഗ്രാം (ഒരാൾക്ക്‌) ചതച്ച്‌ കിഴി കെട്ടി, ഉണക്കലരിയിൽ 100   ഗ്രാം (ഒരാൾക്ക്‌) ഇട്ട്‌ വെള്ളം ചേർത്ത്‌ കഞ്ഞി വെയ്ക്കുക, ഇവിടെ ഉണക്കലരി ഉപയോഗിക്കുന്നതിനുപകരം ഞവരച്ചോറ് ഉപയോഗിക്കാം എന്നാൽ കൂടുതൽ ഫലം കിട്ടും. ആവശ്യത്തിന്‌ തേങ്ങാപാലും, ഇന്ദുപ്പും ചേർക്കാം. രുചിയ്ക്ക്‌ ചെറിയ ഉള്ളി നെയ്യിൽ വറുത്ത്‌ ചേർക്കാം. ഈ കഞ്ഞിക്കൂട്ട് വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിഞ്ഞാൽ വളരെയധികം ഫലം കിട്ടും. ഇത്തരത്തിൽ ഔഷധ സസ്യങ്ങളും മറ്റും ശേഖരിച്ച് ഒരു കർക്കിടകക്കഞ്ഞി ഉണ്ടാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ മാർക്കറ്റിൽ "കർക്കിടക കഞ്ഞിക്കൂട്ട് കിറ്റ്" എന്ന പേരിൽ വാങ്ങിക്കുവാൻ കിട്ടും. കർക്കിടകമാസത്തിൽ ശരീരത്തിന് ആരോഗ്യം സംരക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണ്.

ഔഷധക്കഞ്ഞിയുടെ ഗുണങ്ങള്‍ നിരവധിയാണ്.

1. അഗ്നി ദീപ്തി ഉണ്ടാകുന്നു.
2. ദഹനം ശരിയാക്കുന്നു.
3. ശരീരത്തിലെ ആമത്തെ ദഹിപ്പിക്കുന്നു.
4. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു.
5. രുചി ഉണ്ടാക്കുന്നു.
6. ശോധന ഉണ്ടാവാന്‍ സഹായിക്കുന്നു.
7. ശരീരത്തിന് ലഘുത്വം ഉണ്ടാക്കുന്നു.
8. സന്ധികള്‍ക്ക് അയവ് ഉണ്ടാക്കുന്നു.
9. ശരീരത്തിലെ നീര് പോകാന്‍ സഹായിക്കുന്നു.
10. നല്ല ഉറക്കം ലഭിക്കുന്നു.

കർക്കടകത്തിൽ  തോരൻ വച്ച് കഴിക്കേണ്ട ഇലകൾ  

കർക്കിടകമാസ കാലത്ത് തോരൻ വച്ച് കഴിക്കാവുന്ന ചില ഇലകളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട് അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും താള് , തകര , കുമ്പളം  , മത്തൻ , വെള്ളരി ,  ചീര , ചേന,  ചേമ്പ്, നെയ്യുരുണി  , തഴുതാമ, പയർ    
മുതലായവയുടെ ഇല കഴുകി വൃത്തിയാക്കി തോരൻ വെച്ച് കർക്കിടകക്കഞ്ഞി യോടു കൂടി കഴിക്കുന്നത് ശരീരത്തിന് ആരോഗ്യത്തിനും വളരെയധികം നല്ലതാണ്.

കർക്കിടകമാസവും മുരിങ്ങയുടെ പ്രാധാന്യവും

നമ്മുടെ നാട്ടിൻപുറങ്ങളിൽ സാധാരണയായി കണ്ടുവരുന്ന മുരിങ്ങയില, മുരിങ്ങാ പൂവ് ഇവ തോരൻ വെച്ചു കർക്കിടകമാസത്തിൽ കഴിച്ചാൽ ഉണ്ടാകുന്ന ദൂഷ്യ വശങ്ങളെ കുറിച്ചാണ് . മുരിങ്ങയുടെ വേരുകൾക്ക് വിഷം വലിച്ചെടുക്കിനുള്ള ശക്തി ഉണ്ട് എന്ന് പഴമക്കാർ പറയാറുണ്ട്, പിന്നീട് അതിന്റെ ഇലകൾ സൂര്യ പ്രകാശം ഏൽക്കുമ്പോൾ ഈ
വിഷാംശം സംസ്കാരിക്കുന്നു എന്ന് നമ്മുടെ പൂർവ്വികർ പറഞ്ഞുകേട്ടിട്ടുണ്ട് ഇതൊരു നാട്ടറിവ് ആണ്. നമ്മുടെ പൂർവികർ കിണറ്റിൻ വക്കിൽ മുരിങ്ങ നടണം എന്ന് പറയാറുണ്ട് കാരണം മുരിങ്ങ കിണറിൽ എന്തെങ്കിലും വിഷാംശം ഉണ്ടെങ്കിൽ അതിനെ വലിച്ചെടുക്കാൻ കഴിവുണ്ട് എന്ന് ഉള്ള വിശ്വാസം ആണ് .അത്തരത്തില്‍ വലിച്ചെടുക്കുന്ന വിഷാംശമെല്ലാം അതിന്റെ തടിയിൽ സൂക്ഷിച്ചു വക്കുകയാണ് മുരിങ്ങ ചെയ്യുന്നത്. എന്നാൽ കടുത്ത മഴയുള്ള സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന ജലം മൂലം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാൻ തടിക്കു സാധിക്കാതെ വരും. അങ്ങനെ വരുമ്പോൾ ആ വിഷത്തെ ഇലയിൽ കൂടി പുറത്തേക്ക് കളയാനാണ് മുരിങ്ങ ശ്രമിക്കുക.വർഷകാലം മഴയും,മഴക്കാരും കാരണം ഈ വീഷ സംസ്കാരണം ശരിക്ക്‌ നടക്കുന്നില്ല. കർക്കിടക മാസത്തിൽ മുരിങ്ങ ഇലയും, പൂവും തോരൻ വെച്ച് കഴിച്ചാൽ ശരീരത്തിലെത്തിയാൽ ദഹനസംബന്ധമായ പല അസുഖങ്ങളും ഉണ്ടായി കാണാറുണ്ട്. അതിനാൽ മുരിങ്ങയിലയും, പൂക്കളും കൊണ്ട് തോരൻ ഉണ്ടാക്കി കർക്കിടക മാസത്തിൽ കഴിക്കുന്നത് ഒഴിവാക്കുക.

മുരിങ്ങയില ആയുർവേദത്തിൽ
........................................................

ആയുർവേദ ഗ്രന്ഥങ്ങളിലൊന്നും
കൃത്യമായി ഇത്തരമൊരു മുരിങ്ങയില നിഷേധത്തെ കുറിച്ച് സൂചനയില്ല. മുരിങ്ങ ഒരു ശാഖാവർഗ്ഗം ആയതുകൊണ്ട് നിരന്തരമായ ഉപയോഗം ഹിതകരമല്ല എന്ന സൂചിപ്പിക്കുന്നുണ്ട്. മുരിങ്ങയില വിഡ്ഭേദി (മലം ഇളക്കുന്നത് ) ഗുണമുള്ളതാണ്. ഈ രണ്ടു കാരണങ്ങളാൽ മഴക്കാലത്ത് മുരിങ്ങയില കഴിക്കാതിരിക്കുന്നതാണു നല്ലത്.                                              ദഹനശക്തി അനുസരിച്ച് ഇവ ഉപയോഗിക്കാം. വർഷകാലത്ത് ചയിക്കുന്ന പിത്തം ശരത്തെത്തും മുമ്പെ മുരിങ്ങയിലയുടെ ഉഷ്ണം കൊണ്ടു കോപിക്കുവാനും അതിന്റെ അനുബലമായി രൂക്ഷത കൊണ്ടുള്ള വാതവൃദ്ധിയും ഉണ്ടാകും. മുരിങ്ങയില ഉഷ്ണ വീര്യം, ആകുന്നത്തിന് പുറമെ, തീഷ്‌ണം, സരം, ലഘു, രൂക്ഷം എന്നീ ഗുണങ്ങൾ കാണുന്നു.  അവയാണ് ഗാസ്ട്രിക് മൊബിലിറ്റി കൂട്ടി ശോധന വർധിപ്പിക്കുന്നത്. കൊഴുപ്പുള്ള ഭക്ഷണത്തോടൊപ്പം മുരിങ്ങയില കൂടെ കഴിയ്ക്കുന്നത് കൊഴുപ്പിന്റെ ആഗിരണത്തെ കുറയ്ക്കുന്നതായി പoനങ്ങൾ പറയുന്നു. കർക്കിടകത്തിൽ കഴിക്കുവാൻ പറയുന്ന പത്തിലകൾ താള് , തകര , കുമ്പളം  , മത്തൻ , വെള്ളരി ,  ചീര , ചേന,  ചേമ്പ്, നെയ്യുരുണി  , തഴുതാമ, പയർ മുതലായവ സാമാന്യം സെല്ലുലോസ് കുറഞ്ഞവയും ദഹിക്കാൻ വലിയ വിഷമമില്ലാത്തതുമാണ്. എന്നാൽ കർക്കടകത്തിൽ പൊതുവേ ദഹനശക്തി ഏറിയും കുറഞ്ഞുമിരിക്കുമ്പോൾ മുരിങ്ങയില പോലെ ഉള്ള ഒരു മരത്തിന്റെ ഇലകൾ കഴിക്കുന്നത്‌ ദഹന പ്രശ്നം ഉണ്ടാക്കും. മുരിങ്ങയില കർക്കിടക മാസത്തിൽ കേരളത്തിലെ കാലാവസ്ഥയിൽ കഴിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറച്ച് ഇനിയും കൂടുതൽ ശാസ്ത്രീയമായ ഒരു പഠനം ആവശ്യമാണ്. സാധാരണയായി കേരളത്തിലെ ജനങ്ങൾക്ക് കർക്കിടകമാസത്തിൽ ധാരാളമായി ഉണ്ടാകുന്ന മുരിങ്ങയുടെ ഇല കഴിച്ചാൽ ദഹനസംബന്ധമായ സംബന്ധമായ രോഗങ്ങൾ ഉണ്ടാക്കാറുണ്ട് പ്രധാനമായും അതിസാരം ,വയറുവേദന, ചർദ്ദി മുതലായവ കണ്ടുവരുന്നു.

Dr.Pouse Poulose BAMS,MS(Ay)
Sitaram Ayurveda Speciality Hospital, Veliyannur Road,Thrissur

Comments

Post a Comment

If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW