വേൾഡ് പൈൽസ് ഡേ

ഇന്നാണ് വേൾഡ് പൈൽസ് ഡേ അല്ലെങ്കിൽ ഇതിനെ മൂലക്കുരുവിന് വേണ്ടി മാറ്റിവച്ച ദിനം എന്നും പറയാം 😁. ഈ കാലഘട്ടത്തിൽ ഒരുപാട് രോഗികൾ ഹെമറോയിഡ് എന്ന രോഗവുമായി ബന്ധപ്പെട്ടു ദുരിതങ്ങൾ അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ ഒരു അഞ്ചു വർഷക്കാലയളവിൽ ആയിരത്തിന് മുകളിൽ രോഗികളെ പൈൽസ് എന്ന അസുഖവുമായി ബന്ധപ്പെട്ട് ചികിത്സിക്കാൻ സാധിച്ചിട്ടുണ്ട്. ഈ കൂട്ടത്തിൽ 5 വയസ്സുള്ള കുട്ടി മുതൽ 80 വയസിന് മുകളിൽ പ്രായമുള്ള വൃദ്ധൻമാർ വരെ ഉണ്ട്. സ്ത്രീ പുരുഷ ഭേദമന്യേ ഈ രോഗം എല്ലാ പ്രായക്കാരിലും കാണുന്നുണ്ട് എന്നത് ഒരു വസ്തുതയാണ്.

ഈ രോഗികളിൽ എല്ലാം രോഗം തുടങ്ങുന്നത് ശോധന കുറവ് എന്ന ഒരു ഒറ്റ കാരണത്താൽ ആണ് എന്ന് ചുരുക്കി പറയാം. നമ്മുടെ ഇന്നത്തെ ഫാസ്റ്റ്ഫുഡ് സംസ്കാരവും ഫൈബർ ഉള്ള ഭക്ഷണ പദാർഥങ്ങളുടെ കുറഞ്ഞ ഉപയോഗവും ഈ രോഗം കൂടുന്നതിന് ഒരു കാരണമായിട്ടുണ്ട്. ഈ രോഗത്തിൻറെ ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിക്ക് പലപ്പോഴും ഈ രോഗം കാരണം വളരെയധികം മാനസിക സമ്മർദ്ദം അനുഭവപ്പെടുന്നതായി കൊണ്ടുവന്നിട്ടുണ്ട്.

അതിനാൽ ഈ രോഗമുള്ളവർ അല്ലെങ്കിൽ ഈ രോഗം പാരമ്പര്യമായി മാതാപിതാക്കൾക്ക് ഉള്ളവർ അവരുടെ ഭക്ഷണ ശീലങ്ങളിൽ ചെറിയ മാറ്റം വരുത്തുന്നത് നന്നായിരിക്കും. ഇത്തരം രോഗികൾക്ക് ഇലക്കറികളും പച്ചക്കറികളും ധാരാളമായി കഴിക്കുക. അതുപോലെതന്നെ fibre rich ആയിട്ടുള്ള ഭക്ഷണപദാർത്ഥങ്ങൾ തീൻമേശയിൽ കൊണ്ടുവരാൻ ശ്രമിക്കുക. കാരണം തുടക്കത്തിലേ സ്വന്തം ജീവിത ശൈലിയിൽ മാറ്റം വരുത്തിയാൽ ഈ രോഗത്തെ നമുക്ക് നിയന്ത്രിച്ചു നിർത്തുവാൻ സാധിക്കും എന്നത് എന്റെ ചികിത്സ അനുഭവമാണ്. അതുകൊണ്ട് പൈൽസ് രോഗത്തിനുള്ള ചികിത്സ നിങ്ങളുടെ അടുക്കളയിലും നിന്നും ആരംഭിക്കട്ടെ.

Dr.Pouse Poulose 😊

Comments