ലഘു വ്യായാമം ചെയ്ത് ശരീരം ഒന്ന് വിയർക്കുന്നത് നല്ലതാണ് LOCKDOWN

രാവിലെ മുതൽ വൈകിട്ട് വരെ വീട്ടിൽ കുത്തിയിരിക്കുമ്പോൾ എന്തെങ്കിലും ലഘു വ്യായാമം ചെയ്ത് ശരീരം ഒന്ന് വിയർക്കുന്നത് നല്ലതാണ്. ശരീരത്തിലുള്ള കുറേ അഴുക്ക് ആ വിയർപ്പിലൂടെ പുറത്തു പോകും അതിനാൽ വീട്ടിനകത്ത് തന്നെ എന്തെങ്കിലും ലഘു വ്യായാമം ചെയ്യാൻ എല്ലാവരും ശ്രദ്ധിക്കുക. പിന്നെ നമ്മൾ കഴിക്കുന്ന ആഹാരം ശരിയായ വണ്ണം ദഹിക്കാനും വിശപ്പുണ്ടാകാനും ഇത്തരത്തിലുള്ള ലഘു വ്യായാമങ്ങൾ സഹായിക്കും അതുകൂടാതെ ലഘുവായ ഭക്ഷണക്രമം പാലിക്കുക  വിശന്നാൽ മാത്രം ഭക്ഷണം കഴിക്കുക വാരിവലിച്ച് തിന്ന് വേറെ അസുഖങ്ങൾ വരുത്താതിരിക്കുക. പിന്നെ ഈ ചൂടുകാലത്ത് വെറുതെ വീട്ടിൽ കുത്തിയിരുന്ന് മദ്യപിക്കാതെയിരിക്കുക അത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യം താറുമാറാക്കും എന്നത് തീർച്ചയാണ്. ഈ 21 ദിവസം നമുക്ക് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിനായി മാറ്റിവയ്ക്കണം.പിന്നെ നിങ്ങൾക്ക് പുകവലിക്കുന്ന ദുശീലം ഉണ്ടെങ്കിൽ അത് ഈ 21 ദിവസത്തിനുള്ളിൽ പൂർണമായും നിർത്തുക കാരണം നിങ്ങൾക്ക് ഏതെങ്കിലും രീതിയിൽ അണുബാധ ഉണ്ടായാൽ അതു മൂലം  ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പുകവലിക്കുന്നവരിൽ കൂടുതലായിരിക്കും. അതിനാൽ നിങ്ങൾക്ക് അനുയോജ്യമായ വളരെ ആരോഗ്യകരമായ ഒരു ജീവിത രീതിയും ഭക്ഷണ രീതിയും ഒക്കെ ചിട്ടപ്പെടുത്തുക കാരണം ഈ പകർച്ചവ്യാധി നിയന്ത്രണ വിധേയമാകുന്നുമോ എന്നതിനെ കുറിച്ച് ഒരു വ്യക്തമായ ഒരു ധാരണ ഇതുവരെ കിട്ടിയിട്ടില്ല. അതിനാൽ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാൻ സ്വയം സജ്ജമാക്കാം.

DrPouse Poulose

Comments