സരസിജ മകരന്ദാദി ചൂർണ്ണം (sarasija makarandadi choornam)

സരസിജ മകരന്ദാദി ചൂർണ്ണം (sarasija makarandadi choornam)

സരസിജമ കരന്ദം ചന്ദനം തണ്ഡു ലീയം 
മധുകമമൃതവല്ലി ശർക്കരാഭീരു താർക്ഷ്യം 
സഹിതമധു തദ്ദേതൽ 
ചൂർണ്ണി താ സുന്ദരീണാം
രുധിര മുപനിരുദ്ധ്യാൽ യോനിമാർഗ്ഗം പ്രവൃത്തം 

താമരയല്ലി, ചന്ദനം ,ചെറു ചീര വേര് ,ഇരട്ടി മധുരം ,ചിറ്റമൃത് ,ശതാവരി കിഴങ്ങ് ,മാക്കിരകല്ല് ഇവ പൊടിച്ച് പഞ്ചസാര ചേർത്ത് മർദ്ദിച്ച് തേനിൽ കുഴച്ച് സേവിക്കുക .സ്ത്രീകൾക്കുണ്ടാകുന്ന രക്തസ്രാവം,രക്താർശ്ശസ്സിലും ശമിക്കും 


Comments