Random Post

മഹാമഞ്ജിഷ്ടാസവം

മഹാമഞ്ജിഷ്ടാസവം ( ശാർങധര സംഹിത )

മഞ്ജിഷാമുസ്കകുടജഗുളുചീ കുഷ്ഠനാഗദൈ ഭാർങീക്ഷദാ വചാനിംബ നിശാദ്വയഫലതികെ പടോലകടുകാമുർവാ വിഡംഗാസനചിതകൊ ശതാവരീതായമാണ് കൃഷ്ണേന്ദയവവാശകെ ഭംഗരാജമഹാദാരു പാഠാഖദിർചന്ദനെല്ല തിവ്യദ്വരുണകെരാത് ബാകുചീകൃതമാലകെ ശാഖാടകമഹാനിംബ കരഞ്ജാതിവിഷാജി ഇന്ദവാരുണികാനന്താ ശാരിബാപർപ്പടൈഃ സ്മെ ? ഏഭികൃതം പിബേൽ ക്വാഥം കണാഗുൽഗുലു സംയുതം അഷ്ടാദശാസു കുഷുഷു വാതരക്താർദ്ദിതേ തഥാ ഉപദംശേശ്ലീപദേ ച പ്രസുപ്ത പക്ഷഘാതകേ മേദോദോഷേ നേത്രരോഗേ മഞ്ജിഷ്ടാദിൽ പ്രശസ്യതേ . 

മഞ്ചട്ടിക്കോല് , മുത്തങ്ങ , കുടകപ്പാലയരി , ചിറ്റമൃത് , കൊട്ടം , ചുക്ക് , ചെറു തേക്കിൻവേര് , ചെറുവഴുതിനവേര് , വയമ്പ് , വേപ്പിൻതൊലി , മഞ്ഞൾ , മരമഞ്ഞത്തൊലി , കടുക്കത്തോട് , താനിക്കത്തോട് , നെല്ലിക്കത്തോട് , കാട്ടു പടോലം , കടുരോഹിണി , പെരുങ്കുറുമ്പവേര് , വിഴാലരിപ്പരിപ്പ് , വേങ്ങക്കാതൽ , കൊടുവരിക്കിഴങ്ങ് ശുദ്ധി , ശതാവരിക്കിഴങ്ങ് , ബ്രഹ്ലി , തിപ്പലി , കുടകപ്പാലവേർത്തോല് , ആടലോടകംവേര് , കഞ്ഞണ്ണി , പെരുമരത്തൊലി , പാടക്കിഴങ്ങ് , കരിങ്ങാലി , ചന്ദനം , രക്തചന്ദനം , തികോല്പക്കൊന്ന , നീർമാത കൂത്താലി , പുത്തരിച്ചുണ്ടവേര് , കാർകോകിലരി , കൊന്നത്തൊലി , നിലവേ ച്ച് ഉങ്ങിൻതൊലി , അതിവിടയം , ഇരുവേരി , കാട്ടുവെള്ളരിവേര് , കൊടിത്തു വവേര് , നന്നാറിക്കിഴങ്ങ് , പർപ്പടകപ്പുല്ല് , ശുദ്ധിചെയ്ത ഗുൽഗുലു ഇവ  150 ഗ്രാം വീതം കഴുകി തറച്ചുണക്കി 122.880 ലി തിളച്ചവെള്ളത്തിൽ കഷായംവച്ചു കുറുക്കി 30.20 ലി . ആയാൽ എടുത്തരിച്ചു 12 കി.ഗ്രാം ശർക്കര ചേർത്തലിയിച്ചു തണുത്താൽ 3 കി.ഗ്രാം തേനും ചേർത്തു യോജിപ്പിച്ചു നെയ്യമയങ്ങിയ ഭരണിയിലാക്കി 360 ഗ്രാം താതിരിപ്പൂവും പൊടിച്ചുചേർ ത്തു യോജിപ്പിച്ച് അടച്ചുകെട്ടി ശിലമൺചെയ്തു ഒരുമാസം കഴിഞ്ഞാൽ തെളി അരിച്ചു കുപ്പികളിലാക്കി സൂക്ഷിക്കണം . ഈ മഹാമഞ്ജിഷാസവം എല്ലാവിധ കുഷ്ഠരോഗങ്ങളേയും ശമിപ്പിക്കും . കുടാതെ വാതരക്തം അർദ്ദിതം , ഉപദംശം , ശ്ലീപദം , തരിപ്പ് , പ ക്ഷാഘാതം , ദുർമ്മേദസ്സ് , നേത്രരോഗം എന്നിവകളേയും ശമിപ്പിക്കും . ഇത് വിശേഷിച്ചും വാത്രപ്രധാനമായ വണശമനത്തിന് ഏറ്റവും നല്ലതാണ് .

Post a Comment

1 Comments

  1. മരമഞ്ഞത്തൊലിയെ കുറിച്ച് കൂടുതല്‍ പറയാമോ

    ReplyDelete

If you have any doubts on about Ayurveda treatments about different diseases, different Panchakarma Procedure, Home Remedy, Alternative Medicine, Traditional medicine,Folk medicine,Medicinal Plants, Special diets, Ayurveda medicine ,Complementary medicine LET ME KNOW